Coverstory

ശ്രദ്ധ ക്രിസ്തുവിന്...

കാര്‍ലോയുടെ കാലികര്‍ക്കു പറയാനുള്ളത്...

Sathyadeepam
മില്ലേനിയല്‍സില്‍ നിന്നുള്ള വിശുദ്ധനാണ് കാര്‍ലോ അക്യുത്തിസ്. കാര്‍ലോയുടെ കാലത്ത് ജനിച്ചു വളര്‍ന്നവര്‍, തങ്ങളുടെ ഒരു സമപ്രായക്കാരന്‍ അള്‍ത്താരയിലേക്കുയരുന്നതിനെ എങ്ങനെയാണു കാണുന്നത്? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി കത്തോലിക്ക യുവാക്കള്‍, കാര്‍ലോ അക്യുത്തിസിനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
  • റിയ വാണിയപുരയ്ക്കല്‍, ജര്‍മ്മനി

ഞാന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് എന്റെ പഠനം വിജയകരമായി പൂര്‍ത്തിയാക്കണമെന്ന് വിശുദ്ധ കാര്‍ലോയുടെ മാധ്യസ്ഥം തേടി അമ്മ പ്രാര്‍ഥിക്കുകയും അങ്ങനെ പഠനം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങു റോമില്‍ നടക്കുമ്പോള്‍ ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും ഞാന്‍ അവിടെ എത്തി അതില്‍ പങ്കെടുക്കുമെന്ന് നേര്‍ച്ച നേരുകയും ചെയ്തിരുന്നു. അതു നിറവേറ്റാന്‍ വേണ്ടിക്കൂടിയാണ് ഞാന്‍ റോമിലെത്തിയത്. അതുകൊണ്ടുതന്നെ ആ ചടങ്ങുകള്‍ വ്യക്തിപരമായി എനിക്കു വളരെ പ്രധാനപ്പെട്ട ഒരനുഭവമായി മാറി.

ആ ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞങ്ങള്‍ ക്കൊപ്പം കാര്‍ലോയുടെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇത്രയും ചെറിയ പ്രായമുള്ള ഒരു പയ്യന് ലോകത്തെ സ്വാധീനിക്കാന്‍ പറ്റും എന്നതാണ് സ്വന്തം കണ്ണുകള്‍ കൊണ്ട് ഞങ്ങളവിടെ കണ്ടത്. കാര്‍ലോ അക്യുത്തിസ് ഒരിക്കലും വളരെ വലിയ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അനുദിന കുര്‍ബാന വഴിയും പ്രാര്‍ഥന വഴിയും കാരുണ്യപ്രവര്‍ത്തികള്‍ വഴിയും പരിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹം വഴിയും ഓരോ ദിവസവും വിശുദ്ധിയില്‍ ജീവിക്കുകയാണ് കാര്‍ലോ ചെയ്തത്.

കാര്‍ലോയെ അസാധാരണ വ്യക്തിത്വമാക്കിയത് അവന്‍ ഉപയോഗിച്ച ഉപാധികളാണ്. ആധുനിക സാങ്കേതികവിദ്യകളായ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെയായിരുന്നു അവന്റെ സുവിശേഷ പ്രഘോഷണ മാര്‍ഗങ്ങള്‍. തനിക്ക് ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയല്ല അവന്‍ ഒരിക്കലും അതെല്ലാം ചെയ്തത്, മറിച്ച് ക്രിസ്തുവിനുവേണ്ടിയായിരുന്നു.

കാര്‍ലോ ഉണ്ടാക്കിയ വെബ്‌സൈറ്റിന് കാര്‍ലോ എന്ന പയ്യന്‍ ഉണ്ടാക്കിയതാണ് എന്ന ഒരു പ്രചാരണം ജീവിച്ചിരുന്ന കാലത്ത് കിട്ടിയിട്ടും ഇല്ല. ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെയും കോണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും ഈ കാലത്ത് കാര്‍ലോ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ താല്‍പര്യം ഉള്ള മേഖലകള്‍ വഴി നമുക്ക് ഈശോയെ പ്രഘോഷിക്കാന്‍ കഴിയും എന്നതാണ്. താല്‍പര്യമുള്ള മേഖലകള്‍ വഴി നമുക്ക് ഈശോയെ പ്രഘോഷിക്കാന്‍ കഴിയും.

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍