
"പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടി ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ ആദ്യം ഓടി വരേണ്ടത് പള്ളിയിലേക്കാണ്. അങ്ങനെയൊരു practicality കാറ്റക്കിസത്തിന് വരേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം വന്നാൽ, ഈശോ പരിഹരിക്കാൻ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം."
പ്ലസ് ടു കുട്ടികൾക്ക് കാറ്റക്കിസം ക്ലാസ് എടുക്കാൻ അവസരം ലഭിച്ചാൽ ഏത് വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കും? ഏതു ശൈലിയിൽ ക്ലാസ് എടുക്കും?
ജോസ് പവിൻ മിറ്റത്താനിക്കൽ
[+2 വിദ്യാർത്ഥി, സെൻ്റ് ഡൊമിനിക് പള്ളി, ആലുവ]
Modern കാലത്ത് എങ്ങനെ വിശുദ്ധിയിൽ ജീവിക്കാം എന്നതിനെക്കുറിച്ചായിരിക്കും ഞാൻ ക്ലാസ് എടുക്കുന്നത്.
Plus 2 കാലഘട്ടം ജീവിതത്തിലെ പ്രധാനപ്പെട്ട stage ആണ്. Practical life-ൽ എങ്ങനെ മുന്നോട്ട് പോകാം എന്നതിനെപ്പറ്റി ഞാൻ സംസാരിക്കും.
Interactive രീതിയിലായിരിക്കും എന്റെ ക്ലാസ് മുന്നോട്ട് പോകുന്നത്.
Social Media-യെപ്പറ്റി awareness കൊടുക്കും. അതിൽ കാണുന്നതെല്ലാം original അല്ല. കാരണം 'Reel Life' അല്ല 'Real Life.'
കാർലോ അക്യുത്തിസിനെപ്പോലെ വിശുദ്ധരായി നാം മാറേണ്ടതുണ്ട്.
പുതിയ കാലത്തെ കുട്ടികളെ എങ്ങനെ നന്നായി കുമ്പസാരിക്കാമെന്ന് പഠിപ്പിക്കണം.
ജീവിതം തിരമാല അല്ലെങ്കിൽ Seasons പോലെയാണ്. സന്തോഷവും ദുഃഖവുമൊക്കെ കടന്നുവരും. സന്തോഷങ്ങളിൽ അധികമായി ആനന്ദിക്കാതിരിക്കുകയും സങ്കടങ്ങളിൽ ആഴപ്പെടാതിരിക്കുകയും വേണം.