ശാസ്ത്രവും സഭയും

സ്‌നേഹത്തിന്റെ സയന്‍സ്!

പിയറി തെയ്യാര്‍ദ് ഡി ഷര്‍ദ്ദാന്‍

Sathyadeepam
  • ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

  • മൊഴിമാറ്റം : ടോം താടിക്കാരൻ

പണ്ട് പണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, പിയറി തെയ്യാര്‍ ദ് ഡി ഷര്‍ദ്ദാന്‍ എന്ന് പേരുള്ള ഒരു അടിപൊളി പുരോഹിതനും ശാസ്ത്രജ്ഞനും ഉണ്ടായിരുന്നു. പുള്ളിക്കാരന്‍ എന്ത് ചെയ്‌തെന്നോ? പരിണാമ സിദ്ധാന്തത്തെ (അതായത്, നമ്മളൊക്കെ എങ്ങനെ ല്ീഹ്‌ല ചെയ്ത് വന്നൂ എന്നുള്ള തിയറി) ദൈവവുമായി കണക്ട്് ചെയ്യാന്‍ നോക്കി!

അദ്ദേഹം പറഞ്ഞത് കേട്ടോ? 'ഒരു ദിവസം വരും, അന്ന് നമ്മള്‍ ഈ കാറ്റിനെയും തിരമാലകളെയും ഭൂമിയുടെ ആകര്‍ഷണ ശക്തിയെയുമെല്ലാം ദൈവത്തിന് വേണ്ടി ഉപയോഗിക്കും. അന്നായിരിക്കും, ഈ ലോകത്ത് മനുഷ്യന്‍ രണ്ടാം തവണയും 'തീ' കണ്ടെത്തുന്നത്! അതായത്, വെറും തീ ആയിരിക്കില്ല അത്, സ്‌നേഹത്തിന്റെ ഊര്‍ജ്ജമായിരിക്കും അത്!

ഇതൊക്കെ ടൈല്‍ഹാര്‍ഡിന്റെ മെയിന്‍ ഐഡിയകളില്‍ ഒന്നായിരുന്നു.

പരിണാമത്തിന് ഒരു 'ക്രൈസ്റ്റ് ഒമേഗ' എന്ന ലക്ഷ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. എന്താണ് ഈ ഒമേഗ? 'പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ആകര്‍ഷിക്കപ്പെടുന്ന ഒരു സൂപ്പര്‍ സെന്റര്‍... ചിരിയുടെയും സാന്നിധ്യത്തിന്റെയും ഒരു കാന്തശക്തി... പ്രപഞ്ചത്തിന്റെ അടിത്തറകളെ ഒരുമിച്ച് നിര്‍ത്തുന്ന ഒരു ബോണ്ട്!' ഒരു ബൈന്‍ഡിംഗ് ഫോഴ്‌സ് എന്നൊക്കെ പറയാം.

ടൈല്‍ഹാര്‍ഡ് കണ്ടത് എന്താണെന്നോ? ഈ പ്രപഞ്ചം ഡെവലപ്പ് ചെയ്യുന്നതും സ്‌നേഹം വളരുന്നതും തമ്മില്‍ നല്ലൊരു ബന്ധമുണ്ട്. കാരണം, രണ്ടിന്റെയും ഫൈനല്‍ ഗോള്‍ എന്താ? എല്ലാം ഒന്നാവുക, കൂടുതല്‍ അടുക്കുക!? അതുകൊണ്ടാണ് പുള്ളി പറഞ്ഞത്: 'പ്രപഞ്ചം എങ്ങനെയാണ് ഡെവലപ്പ് ചെയ്തതെന്ന് അറിയാന്‍ ഏറ്റവും ബെസ്റ്റ് വഴി, സ്‌നേഹം എങ്ങനെയാണ് വളര്‍ന്നതെന്ന് നോക്കുന്നതാണ്!'

സ്‌നേഹത്തിന്റെ മെയിന്‍ സോഴ്‌സ് ഈ ഒമേഗ ആയതുകൊണ്ട്, അത് ഈ ലോകത്തിലെ എല്ലാ കാര്യങ്ങളെയും നമ്മുടെ ശരീരത്തെയും ആത്മാവിനെയും ഒരുമിപ്പിച്ച്, പതുക്കെ പതുക്കെ 'ക്രൈസ്റ്റിന്റെ ശരീരം' ആയി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ടൈല്‍ഹാര്‍ഡ് വിശ്വസിച്ചത്.

അപ്പൊ ചുരുക്കിപ്പറഞ്ഞാല്‍, സ്‌നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പവര്‍!

വിശുദ്ധ വാല്‍ത്തോഫ് (1160) : ആഗസ്റ്റ് 3

ജെസ്രേല്‍ : രക്തം തളം കെട്ടിയ തോട്ടം

വൈദികജീവിതം : ഒറ്റപ്പെട്ടും ഒരുമിച്ചും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 50]

മോഹം