ശാസ്ത്രവും സഭയും

പുതിയ കാലത്തിന് ഒരു മിസ്റ്റിക്കല്‍ ഇന്‍ട്രോ!

Sathyadeepam
  • ഫാ. അഗസ്റ്റിൻ പാംപ്ലാനി CST

  • മൊഴിമാറ്റം : ടോം താടിക്കാരൻ

ബീഡ് ഗ്രിഫിത്‌സ് എന്നൊരു അടിപൊളി പയ്യനുണ്ടായിരുന്നു! ആള് ചെറുപ്പത്തില്‍ ആംഗ്ലിക്കന്‍ വിശ്വാസിയായിരുന്നു, പക്ഷേ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു അഗ്‌നോസ്റ്റിക് (ദൈവമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരാള്‍) ആയി മാറി. പിന്നെ പതുക്കെ പതുക്കെ കക്ഷി കത്തോലിക്കാസഭയില്‍ അര്‍ഥം കണ്ടെത്തി തുടങ്ങി, ഒരു സന്യാസിയായി!

അതും ഒരു ബെനഡിക്ടൈന്‍ സന്യാസി. അതോടെ തീര്‍ന്നില്ല കേട്ടോ, നമ്മുടെ ഇന്ത്യന്‍ സംസ്‌കാരവും മതങ്ങളുമൊക്കെ തന്റെ ജീവിതത്തില്‍ എത്ര പ്രധാനമാണെന്നും അവയും പഠിച്ചു സ്വീകരിച്ചു.

പുള്ളിക്ക് മനസ്സിലായി. ഈ ഗ്രിഫിത്‌സ് ഒരു സാധാരണ ക്കാരനായിരുന്നില്ല! ബുദ്ധിമാനായ ഒരു പണ്ഡിതനായിരുന്നു.

ആള് ചോദിച്ച ഒരു കിടിലന്‍ ചോദ്യമുണ്ട്: 'ഇന്നത്തെ ഫിസിക്‌സിന്റെയും സൈക്കോളജിയുടെയും ആത്മീയമായ മിസ്റ്റിക് പാരമ്പര്യങ്ങളുമായി ക്രിസ്തുമതത്തെ എങ്ങനെ ചേര്‍ത്തുവയ്ക്കും?' സംഭവം കൊള്ളാല്ലേ?

'ന്യൂ ഏജ്,' 'ന്യൂ സയന്‍സ്' എന്നൊക്കെ പറഞ്ഞ് പുതിയ ചിന്തകളുമായി സംവാദം നടത്തുന്നത് ഗ്രിഫിത്‌സിന്റെ ഒരു ഹോബിയായിരുന്നു.

ശാസ്ത്രവും മതവും തമ്മില്‍ ഒരു ബന്ധമുണ്ടാക്കാന്‍ ആള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.

പുള്ളിയുടെ 'ദി മാര്യേജ് ബിറ്റ്‌വീന്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്' എന്ന പുസ്തകം ഇറങ്ങിയതോടെയാണ് ഈ പുതിയ ആശയങ്ങളും ചിന്തകളും ലോകമധ്യത്തിലേക്ക് കടന്നുവന്നത്. പാശ്ചാത്യ സംസ്‌കാരത്തിലും ലോകത്തിന്റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ വരുമെന്ന് ഈ പുസ്തകം വലിയ പ്രതീക്ഷ നല്‍കി. ഉറപ്പിച്ചു പറയുന്നു: 'പത്തൊന്‍പതാം നൂറ്റാണ്ടില്‍ കളം നിറഞ്ഞാടിയ ശാസ്ത്രീയ ഭൗതികവാദം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്, ആത്മീയമായ ജ്ഞാനത്തിന്റെ ഒരു പുതിയ യുഗം പിറവിയെടുക്കുകയാണ്. ഇതിനൊക്കെ വഴിയൊരുക്കിയത് പാശ്ചാത്യശാസ്ത്രം തന്നെയാണ്!'

അങ്ങനെ, അറിവിന്റെ പരിണാമത്തിനും യാഥാര്‍ഥ്യത്തിന്റെ ഏകീകരണത്തിനും വേണ്ടിയുള്ള യാത്രയില്‍, ഗ്രിഫിത്‌സ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെയും തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെയും മുറുകെപിടിച്ചാണ് മുന്നോട്ടുപോയത്. ഗ്രിഫിത്‌സ് ചെയ്ത ഈ ശാസ്ത്രമത സംവാദം അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു അടിപൊളി വഴികാട്ടികൂടിയാണ്!

മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക്

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി