Popups

കരുണ കിനിയുന്ന മുറിവുകള്‍

Sathyadeepam

ഗയ്‌സ്,

'വയലന്‍സ് വയലന്‍സ് വയലന്‍സ്' എന്ന് നാല് നേരവും കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ എല്ലാവരുടെയും ഹൃദയം നടുക്കിയ ഒരു ചിത്രം ഉണ്ടായിരുന്നു.

ഹണിമൂണിനായി പഹല്‍ഗാമിലെത്തിയ കപ്പിള്‍സിന്റെ ചിത്രം.

ഭീകരരുടെ ആക്രമണത്തില്‍ ചോര വാര്‍ന്ന് കിടക്കുന്ന കേണല്‍ രാമചന്ദ്രനും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ ഒരു ജന്മത്തേക്കുള്ള മുറിവും ഹൃദയത്തില്‍ പേറിയിരിക്കുന്ന ഹിമാന്‍ഷി നര്‍വാളുമായിരുന്നു ആ ചിത്രത്തില്‍.

എന്നാല്‍ ആ മുറിവിനു പകരം വീട്ടാന്‍ ഹിമാന്‍ഷിയുടെ മഞ്ഞുകണം പോലുള്ള മനസ്സ് അനുവദിച്ചില്ല. പ്രിയതമന്റെ പേരിലുള്ള രക്തദാന ക്യാമ്പിന്റെ അവസാനം അവള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് 'ചോരയ്ക്ക് പകരം ചോര' എന്നല്ല.

'നീതി തേടുമ്പോഴും കാശ്മീരികളെയും മുസ്ലിങ്ങളെയും തൊടരുത്' എന്നായിരുന്നു. കുരിശിലെ ഈശോയുടെ അവസാന തുള്ളി ചോരയും സൗഖ്യം കൊടുക്കും പോലെ മുറിഞ്ഞ് രക്തം കിനിയുമ്പോഴും

ഉള്ള് നിറഞ്ഞുനിന്ന കരുണയും സ്‌നേഹവും അമൃതായി അന്യരിലേക്ക് ഒഴുക്കുകയാണ് ഹിമാന്‍ഷി. നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതെന്താണ് ?

വയലന്‍സിന്റെ സമയത്ത് നമ്മുടെ ഭാഷ എന്താണ്?

എന്റെ ദൈവം കത്തോലിക്കനല്ല !

രാജ്യസഭ ഒരു പുനരധിവാസ ഭവനമല്ല

വൃദ്ധരുടെ സ്‌നേഹം ഊര്‍ജവും പ്രത്യാശയും പകരുന്നു

മെട്രോ നഗരത്തിലെ അഗതികളുടെ സഹോദരിമാരുടെ ഭവനം രോഗികള്‍ക്കഭയ കേന്ദ്രം

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും