Popups

🧸 ഗ്രൗണ്ടിൽ 'ടെഡി ബെയർ' മഴ!

A Real Toy Story ⚽

Sathyadeepam
  • താടിക്കാരന്‍

ഫുട്ബോൾ മാച്ച് കാണാൻ പോയാൽ ഫുൾ ആവേശം - ബഹളവും കയ്യടിയും കൂക്കിവിളിയും ഒക്കെ പ്രതീക്ഷിക്കും, അല്ലെ? സ്പെയിനിൽ ലാലിഗയിലും അങ്ങനെ തന്നെ. എന്നാൽ ഈ ക്രിസ്മസ് കാലത്ത് റയൽ ബെറ്റിസ് (Real Betis) ടീമിന്റെ കളിക്ക് പോയാൽ സീൻ മാറും. ഹാഫ് ടൈം ആകുമ്പോൾ ഗാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് "ടെഡി ബെയർ മഴ" പെയ്യുന്ന ഒരു അദ്ഭുത കാഴ്ചയുണ്ട്!

ഇത് ഗ്രാഫിക്സോ സിനിമയോ ഒന്നുമല്ല, സ്പോർട്സ് ലോകത്തെ ഏറ്റവും ക്യൂട്ട് ആയ "ദ പെലൂച്ചാഡ" (The Peluchada) ആണ് സംഭവം.

എന്താണ് ഈ "പെലൂച്ചാഡ"? 🤔

സംഗതി സിമ്പിളാണ്, പക്ഷെ മാസാണ്. എല്ലാ വർഷവും ക്രിസ്മസിന് തൊട്ടുമുമ്പുള്ള മാച്ചിൽ ഫാൻസ് എല്ലാവരും കയ്യിൽ ഓരോ സോഫ്റ്റ് ടോയ് (Soft toy) കരുതും. വിസിൽ മുഴങ്ങുന്ന താമസം, സ്റ്റേഡിയം മൊത്തം ഈ പാവകളെ ഗ്രൗണ്ടിലേക്ക് വലിച്ചെറിയും.

ഇതൊരു 'പ്രാങ്ക്' (Prank) ഒന്നുമല്ല കേട്ടോ. ക്രിസ്മസിന് ഗിഫ്റ്റൊന്നും കിട്ടാത്ത പാവം കുട്ടികൾക്ക് കൊടുക്കാനുള്ള വമ്പൻ ചാരിറ്റിയാണ്. വോളണ്ടിയർമാർ ഓടിനടന്ന് ഈ പാവകളെല്ലാം കളക്റ്റ് ചെയ്യും. ചിലപ്പോൾ 20,000-ത്തിലധികം പാവകൾ വരെ കിട്ടാറുണ്ട്! ഒന്ന് ആലോചിച്ചു നോക്കിയേ, ആ പിള്ളേരുടെ സന്തോഷം! 😍

എന്താ ഇതിത്ര 'അടിപൊളി' ആകാൻ കാരണം? 🔥

സാധാരണ ഫുട്ബോൾ എന്നാൽ "നമ്മൾ ജയിക്കും, അവർ തോൽക്കും" എന്ന വാശിയാണല്ലോ. അതിനിടയിൽ കളിക്കാർക്ക് നേരെ പോലും വഴക്കും കുപ്പിയേറും ഒക്കെ ഉണ്ടാവും.പക്ഷെ ഇവിടെ കഥ വേറെയാണ്. ആ കുറച്ച് സമയത്തേക്ക് ശത്രുതയും കോമ്പറ്റീഷനും ഒക്കെ സൈഡിലേക്ക് മാറും. ഗാലറിയിലുള്ള അപരിചിതരായ മനുഷ്യർ ഒരേ വൈബിൽ, ഒരേ മനസ്സാടെ ഒന്നിക്കുന്നു.

ഒരു കുട്ടിക്ക് 'സ്മൈൽ' കൊടുക്കുന്നതാണ് ഏറ്റവും വലിയ 'മാസ്സ്' എന്ന് ഇവർ തെളിയിക്കുന്നു. സത്യത്തിൽ ഇതൊരു കിടിലം മൂവ് അല്ലേ?...

പലപ്പോഴും ചാരിറ്റി എന്നൊക്കെ കേൾക്കുമ്പോൾ "അയ്യോ, പോക്കറ്റ് മണി തീരുമല്ലോ" എന്നൊരു മടി മനസ്സിൽ വരാറില്ലേ? പക്ഷെ ഈ ഫാൻസിനെ നോക്ക്! അവർ എന്ത് ഹാപ്പിയായിട്ടാണ് ഇത് ചെയ്യുന്നത്! ആരും നിർബന്ധിച്ചിട്ടല്ല, ഫുൾ ആവേശത്തിലാണ് അവർ ഗിഫ്റ്റ് കൊടുക്കുന്നത്.

ബൈബിളും പറയുന്ന കാര്യം ഇത് തന്നെ - 'നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല, മനസ്സ് നിറഞ്ഞ് ചെയ്യുന്നതാണ് റിയൽ'.

"ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. (2 കോറിന്തോസ് 9 : 7-8)

💭ഈ ക്രിസ്മസിന് ഒരു 'ചേഞ്ച്' ആയാലോ?

ദൈവത്തിന് വേണ്ടത് നമ്മുടെ കാശല്ല, നമ്മുടെ 'Happy Mindset' ആണ്. റയൽ ബെറ്റിസ് ഫാൻസ് ചാരിറ്റിയെ ഒരു ആഘോഷമാക്കി മാറ്റി.

  • നിങ്ങൾക്കുമുണ്ട് ഒരു ചലഞ്ച്:

നിങ്ങൾക്ക് 50,000 പേരുള്ള സ്റ്റേഡിയം ഒന്നും വേണ്ട, പക്ഷെ ആ 'വൈബ്' ക്രിയേറ്റ് ചെയ്യാൻ പറ്റും:

* Don't just give, feel it: ഫ്രണ്ട്സിന് ഒരു ട്രീറ്റ് കൊടുക്കുന്നതായാലും, പഴയ ഡ്രസ്സ് ആർക്കെങ്കിലും കൊടുക്കുന്നതായാലും, മുഖം കറുപ്പിച്ചു ചെയ്യാതെ, ഫുൾ Smile ഓടെ ചെയ്യുക.

* Be a Vibe Changer: ആ പാവക്കുട്ടികൾ കളിക്കളത്തിലെ ടെൻഷൻ കുറതുപോലെ, നിങ്ങളുടെ സംസാരം കൊണ്ടും സ്നേഹം കൊണ്ടും വീട്ടിലെയും ക്ലാസിലെയും 'ഉടക്ക്' സീനുകൾ മാറ്റാൻ നോക്കുക.

ഈ ക്രിസ്മസിന് സ്നേഹം കൊടുക്കുന്നതാകട്ടെ

നമ്മുടെ പുതിയ സ്റ്റൈൽ. Game On!⚽❤️💚

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?