Popups

⚽മൈതാനത്തെ ആ 'നിശബ്ദ' പ്രാർത്ഥന; മരണത്തെ തോൽപ്പിച്ച് അലക്സാണ്ട്രേ സൂസ വീണ്ടും! 🌟💪🙏✨

Pop-LIFE-Ups

Sathyadeepam
  • താടിക്കാരന്‍

ഫുട്ബോൾ എന്ന് പറയുമ്പോൾ നമ്മുടെ മൈൻഡിൽ ആദ്യം വരുന്നത് വാശിയേറിയ പോരാട്ടങ്ങളാണ്. എന്നാൽ ബ്രസീലിലെ ഗ്രൗണ്ടിൽ നടന്ന ഈ സംഭവം കളി തോറ്റാലും സ്നേഹം ജയിക്കുമെന്ന് തെളിയിച്ചു. ഒരു നിമിഷം കൊണ്ട് ഗ്രൗണ്ടിലെ വൈബ് മൊത്തം മാറിയ, ലോകത്തെ തന്നെ ഇമോഷണൽ ആക്കിയ ആ കഥയാണിത്.

ഭീതിയുടെ ആ 'സഡൻ' നിമിഷം🏟️💔

ബ്രസീലിയൻ ലീഗിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള കളി ആവേശകരമായി മുന്നേറുന്നതിനിടയിലാണ് സാംപായോ കോറിയയുടെ മിഡ്‌ഫീൽഡർ അലക്സാണ്ട്രേ സൂസ പെട്ടെന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. അപസ്മാരം (Seizure) വന്ന് തളർന്നുപോയ സൂസയെ കണ്ടതോടെ ഗാലറി ഒന്നടങ്കം ഷോക്കായി. പ്ലെയേഴ്സും ഫാൻസും ഒരുപോലെ പേടിച്ചുപോയ നിമിഷം.

പക്ഷെ അവിടെ നമ്മൾ കണ്ടത്

ഒരു അദ്ഭുതകരമായ കാഴ്ചയായിരുന്നു. സെക്കൻഡുകൾക്ക് മുൻപ് പരസ്പരം പോരടിച്ച രണ്ട് ടീമിലെയും പ്ലെയേഴ്സ് സൂസയുടെ അടുത്തേക്ക് ഓടിയെത്തി. അവർ അവന് പ്രഥമശുശ്രൂഷ നൽകി, ആംബുലൻസ് വരുന്നത് വരെ ഒരു സെക്യൂരിറ്റി ഷീൽഡ് പോലെ ചുറ്റും നിന്നു. അതിലും വലിയ ഹൈലൈറ്റ്, രണ്ട് ടീമിലെയും പ്ലെയേഴ്സ് ആ പുല്ലിൽ ഒരുമിച്ച് മുട്ടുകുത്തി നിന്ന് പ്രാർഥിക്കാൻ തുടങ്ങി എന്നതാണ്. അവിടെ ശത്രുതയില്ല, മത്സരം മറന്ന് എല്ലാവരും ഒരേ മനസ്സോടെ സൂസയ്ക്കുവേണ്ടി പ്രാർഥിച്ചു.

ഒരു "ജീവിക്കുന്ന അദ്ഭുതം" (Living Miracle)🌟

അലക്സാണ്ട്രേ സൂസയ്ക്ക് ഇത് മറ്റൊരു പുനർജന്മം കൂടിയാണ്. 2024 ജനുവരിയിൽ ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് ശരീരം തളർന്നുപോകുന്ന അവസ്ഥയിൽ നിന്നും പൊരുതിയാണ് അവൻ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്. വെറും ഒരു വർഷം കൊണ്ട് പ്രൊഫഷണൽ ഫുട്ബോളിലേക്ക് അവൻ തിരിച്ചുവന്നത് തന്നെ ഒരു വലിയ അദ്ഭുതമായാണ് ഫുട്ബോൾ ലോകം കാണുന്നത്.

തനിക്കുവേണ്ടി പ്രാർഥിച്ച എതിർ ടീമിലെ താരങ്ങളെക്കുറിച്ച് സൂസ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു: "ദൈവം ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും നമുക്ക് മനസ്സിലാകില്ല... പക്ഷെ ഈ ഫോട്ടോ കാണുമ്പോൾ എനിക്ക് ഉറപ്പാണ്, ദൈവത്തിന്റെ കരുതൽ നമുക്ക് ചുറ്റുമുണ്ട്."

📖ബൈബിൾ കണക്ഷൻ

മൈതാനത്ത് മുട്ടുകുത്തി നിന്ന ആ പ്ലെയേഴ്സ് കാണിച്ചുതന്നത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പവർഫുൾ ആയ പാഠമാണ്. നമ്മൾ ഒന്നിച്ചുനിന്ന് പ്രാർഥിക്കുമ്പോൾ ദൈവം കൂടെയുണ്ടാകും എന്ന് ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു:

  • "എന്തെന്നാൽ, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."

മത്തായി 18:20

💭വാലറ്റം

അലക്സാണ്ട്രേ സൂസയുടെ ജീവിതം നമുക്ക് വലിയൊരു ഇൻസ്പിരേഷൻ ആണ്. വീണടത്തുനിന്നും എഴുന്നേൽക്കാൻ പ്രാർത്ഥനയും കോൺഫിഡൻസും ഉണ്ടെങ്കിൽ സാധിക്കുമെന്ന് അവൻ തെളിയിക്കുന്നു. ലൈഫിലായാലും കളിക്കളത്തിലായാലും പ്രാർത്ഥിക്കാനും മറ്റുള്ളവരെ സഹായിക്കാനും നമ്മുടെ ഇഗോ മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കണം.

🥋 പൊരുതി ജയിക്കാം, ചേർത്തുപിടിക്കാം: മെഡലിനേക്കാൾ വലിയ 'വൈബ്' സമ്മാനിച്ച ജിയോവാന! ✨✨

വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

വിശ്വാസപരിശീലനം: കൃപ നിറഞ്ഞ ശുശ്രൂഷ

പേപ്പൽ സ്റ്റേറ്റിന്റെ അവസാനവും വത്തിക്കാൻ രാഷ്ട്രത്തിന്റെ രൂപീകരണവും

നിലാവിന്റെ വീട് - 08