ജീസസ് യൂത്തിന് ഇത് ചരിത്രനിമിഷം; ഔദ്യോഗിക അംഗീകാരം സ്ഥിരമാക്കി വത്തിക്കാന്റെ സര്‍പ്രൈസ്

A historic moment for Jesus Youth; a surprise from the Vatican confirms official recognition.
Published on: 

റൂബി ജൂബിലി ആഘോഷങ്ങള്‍ക്കായി വത്തിക്കാനില്‍ ഒത്തുചേര്‍ന്നിരിക്കുന്ന ജീസസ് യൂത്തംഗങ്ങള്‍ക്ക് സര്‍പ്രൈസായി വത്തിക്കാന്റെ സ്ഥിരാംഗീകാരം. 2016 മെയ് 15നാണ് അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്തിന്, ഇന്റര്‍നാഷണല്‍ പ്രൈവറ്റ് അസോസിയേഷന്‍ ഓഫ് ദി ഫെയ്ത്ത്ഫുള്‍ വിത്ത് ജൂര്‍ഡിസിഷ്യല്‍ പേഴ്‌സണാണലിറ്റി’ എന്ന ഔദ്യോഗിക അംഗീകാരം താല്‍ക്കാലികമായി നല്‍കിയത്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഈ താല്‍ക്കാലിക അംഗീകാരം പുതുക്കി നല്‍കുന്നത്. ആദ്യമായി താല്‍ക്കാലിക അംഗീകാരം ലഭിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ വത്തിക്കാനില്‍ നടന്നുവരുന്ന സമ്മേളന മധ്യേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം സ്ഥിരപ്പെടുത്തുകയായിരുന്നു.

അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള ഡിക്കാസ്ട്രി അഡ്ജംഗ്റ്റ് സെക്രട്ടറി ബിഷപ് ദാരിയോ ഗര്‍വാസി, ജീസസ് യൂത്ത് അന്താരാഷ്ട്ര കോര്‍ഡിനേറ്റര്‍ മിഥുന്‍ പോളിന് ഇതുമായി ബന്ധപ്പെട്ട ഡിക്രി കൈമാറി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഏതാനും യുവജനങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ഈ ചെറു പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക് സ്വര്‍ഗം നല്‍കുന്ന കയ്യൊപ്പുകൂടെയായി മാറുകയാണ്, റൂബി ജൂബിലിവേളയില്‍ ലഭിച്ചിരിക്കുന്ന വത്തിക്കാന്റെ സ്ഥിരാം

logo
Sathyadeepam Online
www.sathyadeepam.org