ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 5]

📱 Phone Pookies
digital welnes no 05
Published on: 

സൈബർ കള്ളന്മാരെ പൂട്ടാൻ ‘കുട്ടി-സിഐഡി’ ട്രിക്കുകൾ!

❓ നിങ്ങൾക്കും ഫോൺ കോളിലും ലിങ്കിലും ക്ലിക്ക് ചെയ്താൽ സമ്മാനം നേടൂ എന്ന മെസ്സേജ് കിട്ടിയിട്ടുണ്ടോ?

ഫ്രീ ഗെയിം കോയിൻസിനും ഐഫോണിനും പിന്നാലെ പോയി ഒടുവിൽ സ്വന്തം ഫോണിലെ ഫോട്ടോസും വിവരങ്ങളും സൈബർ കള്ളന്മാർ അടിച്ച് മാറ്റിയ കഥകൾ നമ്മൾ ഒത്തിരി കേൾക്കുന്നതാണ്!

അതുകൊണ്ട് സൈബർ ലോകത്ത് ആരും നമ്മളെ പൂട്ടാതിരിക്കാൻ ദാ ഈ 3 കുട്ടി-സിഐഡി ട്രിക്കുകൾ അറിഞ്ഞിരിക്കാം:

💡 സേഫ്റ്റിക്കുള്ള 3 കുട്ടി-സിഐഡി ട്രിക്കുകൾ:

* 🔒 ടൂത്ത് ബ്രഷ് പാസ്‌വേഡ് റൂൾ (Toothbrush Password Rule)

സ്വന്തം പേരും 123-ഉം ഒക്കെ പാസ്‌വേഡ് ആക്കിയാൽ സൈബർ കള്ളന്മാർ ചിരിച്ചു മണ്ണുകപ്പും! ഓർക്കുക - പാസ്‌വേഡ് ടൂത്ത് ബ്രഷ് പോലെയാണ്, മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്, ഇടയ്ക്കിടെ മാറ്റുകയും വേണം!

* 📍📶 ഫ്രീ പബ്ലിക് വൈഫൈ സൂക്ഷിക്കുക (Beware of Free Public Wi-Fi)

പാർക്കിലോ റെയിൽവേ സ്റ്റേഷനിലോ വെച്ച് കിട്ടുന്ന ഫ്രീ വൈഫൈ കണ്ടാൽ ചാടി വീഴരുത്. സൈബർ കള്ളന്മാർ വലവിരിച്ച് അവിടെ കാത്തിരിപ്പുണ്ടാകും!

* ⚠️ആപ്പ് പെർമിഷനുകൾ പരിശോധിക്കുക (Check App Permissions)

ഗെയിമോ ഫോട്ടോ എഡിറ്റിംഗ് ആപ്പോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അനാവശ്യ പെർമിഷനുകൾ ചോദിച്ചാൽ ഉടൻ ‘Don’t Allow’ അടിക്കുക. നമ്മൾ ഫോണിൽ ഫ്ലാഷ് അടിക്കാൻ പോകുമ്പോൾ ആ ആപ്പിന് എന്തിനാണപ്പാ നമ്മുടെ കോൺടാക്ട്സ്?

✨ ഇന്റർനെറ്റ് അടിച്ചു പൊളിച്ച് ഉപയോഗിക്കാം, പക്ഷേ സൈബർ കള്ളന്മാരുടെ മുമ്പിൽ നമ്മൾ എപ്പോഴും ‘സിഐഡി മൂസ’ ആവണം!

🎯 അതുകൊണ്ട് ഓൺലൈനിൽ ജാഗ്രതയോടെ ഇരിക്കാം, സേഫ് ആയിരിക്കാം.

logo
Sathyadeepam Online
www.sathyadeepam.org