Parish Catechism

മേരി മേജര്‍ ബസിലിക്ക

Sathyadeepam
  • ഫാ. ജോര്‍ജ് വിതയത്തില്‍

തന്റെ ഭൗതികശരീരം റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ സംസ്‌ക്കരിക്കപ്പെടണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹത്തിന് പ്രേഷകമായത് തന്റെ അഗാധമായ ദൈവമാതൃഭക്തിയും അതിനു കാരണമായ മേരി മേജര്‍ ബസിലിക്കയുടെ വിശ്വാസപരവും, ചരിത്രപരവും, ഭക്തിപരവുമായ പ്രാധാന്യങ്ങളുമാണ്.

മഞ്ഞുമാതാവിന്റെ ബസിലിക്കയെന്ന പേരിലാണ് മേജര്‍ ബസിലിക്ക അറിയപ്പെടുന്നത്. അദ്ഭുതകരമായ ഒരു ദൈവിക ഇടപെടലാണ് അതിനു കാരണമായത്. ഒരു ദേവാലയം പണിയണമെന്ന ഒരു റോമന്‍ പ്രഭു കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് അന്നത്തെ ലിബേരിയൂസ് മാര്‍പാപ്പ (352-360) യെ അറിയിച്ചു.

ഒരു വെളിപ്പെടുത്തല്‍ ലഭിച്ചു. കടുത്തേവനലില്‍ ഒരിക്കലും സംഭവിക്കാത്തവിധം മഞ്ഞുവര്‍ഷം ഉണ്ടാകുന്നിടത്ത് പള്ളി പണിയണമെന്നായിരുന്നു അത്. അതനുസരിച്ച് റോമിന്റെ കിഴക്കു ഭാഗത്ത് എസ്‌ക്വിലിന്‍ (Esquilin) കുന്നില്‍ മഞ്ഞ് പെയ്യുകയും അവിടെ പള്ളി പണിയപ്പെടുകയും ചെയ്തു.

ആദ്യകാല പൊതു സൂനഹദോസുകളില്‍ ഗൗരവമായ തര്‍ക്കവിഷയമായിരുന്നു യേശുവിന്റെ ദൈവമനുഷ്യവ്യക്തിത്വവും, മാതാവിന്റെ ദൈവമാതൃത്വവും. പ്രസ്തുത വിഷയങ്ങള്‍ അവസാനമായി നിര്‍വചിക്കപ്പെട്ടത് എഫേസൂസ് സൂനഹദോസല്‍ വച്ചാണ്.

434-ല്‍ മേരി മേജര്‍ ബസിലിക്ക നിലവിലിരുന്ന പള്ളിക്ക് മേലെ മാതാവിന്റെ പേരില്‍ പുനഃനിര്‍മ്മിക്കപ്പെടുകയും, മാതാവ് ദൈവത്തിന്റെ അമ്മ എന്ന സൂനഹദോസ് തീരുമാനം ഔദ്യോഗികമായി ഈ ബസലിലിക്കയില്‍ വച്ച് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

അങ്ങനെ മേരി മേജര്‍ ബസിലിക്ക കത്തോലിക്ക സഭയുടെ, മരിയ ഭക്തിയുടെ ഔദ്യോഗിക കേന്ദ്രമായി. അന്ത്യോക്ക്യന്‍ പാത്രിയാര്‍ക്കിസിന്റെ ഔദ്യോഗിക ദേവാലയവുമായി വി. ലൂക്കായാല്‍ വരയ്ക്കപ്പെട്ട മാതാവിന്റെ നാലു ചിത്രങ്ങളില്‍ ഒന്ന് ഇവിടെ സൂക്ഷിക്കപ്പെടുന്നു. പുനര്‍നിര്‍മ്മിക്കപ്പെട്ട പള്ളിയുടെ താഴെ പഴയ പള്ളിയില്‍ യേശു ജനിച്ച പുല്‍ക്കൂടിന്റെ ഭാഗം സൂക്ഷിക്കപ്പെടുന്നു.

തന്റെ അന്ത്യവിശ്രമ സ്ഥലമെന്നതിനാല്‍, മാതാവിനോടുള്ള തന്റെ ഭക്തി വിശ്വാസം ലോകത്തോട് വെളിപ്പെടുത്തുന്നതിനും, പ്രസ്തുത വിശ്വാസത്തിലേക്ക് ക്രൈസ്തവ ലോകത്തെ ആകര്‍ഷിക്കാനും ആഗ്രഹിച്ചു. അതനുസരിച്ചായിരിക്കാം തന്റെ അന്ത്യവിശ്രമത്തിന് മേരി മേജര്‍ ബസലിക്ക തന്നെ തിരഞ്ഞെടുത്തത്.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!