Parish Catechism

ഈസ്റ്റർ കൗതുകങ്ങൾ

Sathyadeepam
  • അലന്‍ കല്ലുവീട്ടില്‍

ഈസ്റ്റര്‍ മുട്ട:

ആദ്യകാലങ്ങളില്‍ പേഗന്‍ പാരമ്പര്യത്തില്‍ ഫലസംഭുഷ്ടിയുടെ അടയാളമായി കാണപ്പെട്ടിരുന്ന മുട്ട, ഈസ്റ്റര്‍ ആചരണത്തോടെ ഉത്ഥാനത്തിന്റെ അടയാളമായി മാറി. 19-ാം നൂറ്റാണ്ടില്‍ ചോക്ലേറ്റ് മുട്ടകള്‍ പ്രശസ്തി നേടി.

ഈസ്റ്റര്‍ ബണ്ണി:

ക്രിസ്മസിന് സാന്റാക്ലോസ് വരുന്നതു പോലെ ഈസ്റ്ററിന് ഈസ്റ്റര്‍ ബണ്ണി വരും എന്നതാണ് ഐതീഹ്യം. 1700 കളില്‍ ജര്‍മ്മനിയിലെ കൊച്ചുകുട്ടികള്‍ ഈസ്റ്റര്‍ സമയത്ത് ഈസ്റ്റര്‍ ബണ്ണിക്കായി (ഈസ്റ്റര്‍ മുയല്‍) കൂടുണ്ടാക്കുകയും അതില്‍ അലങ്കരിച്ച ഈസ്റ്റര്‍ മുട്ടയും കളിപ്പാട്ടങ്ങളും വയ്ക്കാന്‍ ബണ്ണി വരുകയും ചെയ്യും.

ഈസ്റ്റര്‍ തീയതി:

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തിരുനാള്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 25 വരെയുള്ള തീയതികളില്‍ വര്‍ഷംതോറും മാറിക്കൊണ്ടിരിക്കുന്നു. തിരുനാള്‍ തീയതി ചന്ദ്രനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചിരിക്കുന്നു. 'Movable Feast' എന്നും Easter അറിയപ്പെടുന്നു.

ഈസ്റ്റര്‍ തിങ്കള്‍:

നിരവധി സംസ്‌കാരങ്ങളില്‍, ഈസ്റ്ററിന്റെ പിറ്റേ ദിവസം പൊതു അവധിയായി ആഘോഷിക്കപ്പെടുന്നു. കുടുംബ സംഗമങ്ങള്‍, പിക്‌നിക്കുകള്‍, ഗെയിംസ്, പാരേഡുകള്‍ തുടങ്ങിയവ ഈ ദിനത്തില്‍ നടത്തപ്പെടുന്നു.

ഈസ്റ്റര്‍ എഗ് റോള്‍:

1878 ല്‍ യുഎസ്സിന്റെ 19-ാം പ്രസിഡണ്ടായിരുന്ന റഥര്‍ഫോര്‍ഡ് ബി. ഹെയ്‌സാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. വൈറ്റ് ഹൗസിലെ സൗത്ത് മൈതാനത്തുവച്ച് നടത്തുന്ന ഈ പരിപാടിയില്‍ കുട്ടികള്‍ക്കായി നിരവധി മത്സരങ്ങള്‍ നടത്താറുണ്ട്.

പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം : കെ സി ബി സി മദ്യവിരുദ്ധ സമിതി

വിശുദ്ധ ബര്‍ട്ടില്ല ബൊസ്‌കാര്‍ഡില്‍ (1888-1922) : ഒക്‌ടോബര്‍ 20

കുരിശിന്റെ വിശുദ്ധ പൗലോസ് (1694-1775) : ഒക്‌ടോബര്‍ 19

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 60]

Pocket Power is Back!