Parish Catechism

വ്യത്യസ്തമായ ഒരു ആദരാഞ്ജലി

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

വത്തിക്കാന്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ട്ടിന്‍ ഡി പോറസ് എന്ന വിശുദ്ധന്‍ മരിച്ചപ്പോള്‍ ലിമാ നഗരത്തിലെ പാവപ്പെട്ടവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിനെ നഷ്ടപ്പെട്ടു.'

ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്കു പോയപ്പോള്‍ വത്തിക്കാന്‍ പരിസരത്ത് അന്തിയുറങ്ങുന്ന പാവപ്പെട്ട അഭയാര്‍ഥികള്‍ പറഞ്ഞു: 'നന്ദി പാപ്പ, ഞങ്ങളെ മനുഷ്യോചിതമായി കണ്ടതിന്.'

ഒപ്പം വത്തിക്കാന്‍ സ്‌ക്വയറിന്റെ മുമ്പില്‍ അവര്‍ കിടക്കുന്ന തെരുവില്‍ പാപ്പായുടെ ചിത്രം പുഷ്പങ്ങളാല്‍ അലങ്കരിച്ചു. വത്തിക്കാനില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഭൂരിഭാഗം പേരും ഈ ആദരം കണ്ട് കണ്ണു നിറഞ്ഞവരാണ്.

വ്യത്യസ്തമായ ഒരു ആദരാഞ്ജലി!

2019-ലെ ലോക അഭയാര്‍ഥി ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ സ്‌ക്വയറില്‍ അനാവരണം ചെയ്ത 'Angels Unaware' എന്ന ശില്‍പം വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ ആര്‍ട്ടിസ്റ്റായ തിമോത്തി പി. ഷ്മാല്‍സ് രൂപകല്‍പന ചെയ്ത ഈ ശില്പത്തില്‍ 140 അഭയാര്‍ഥികളുണ്ട്.

നാസി ജര്‍മ്മനിയില്‍ നിന്ന് രക്ഷപെട്ട ജൂതവംശജന്‍ മുതല്‍ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയന്‍ അഭയാര്‍ഥി വരെ ഈ ശില്‍പത്തിലുണ്ട്. അറിയാതെ ദൈവദൂതരെ സല്‍ക്കരിച്ച് അനുഗ്രഹിക്കപ്പെട്ട അബ്രാഹത്തിന്റെ ഓര്‍മ്മ പേറുന്ന ശില്‍പം!

വത്തിക്കാനില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ പലരും ഈ ശില്‍പത്തിനു മുമ്പില്‍ ധ്യാന നിരതരാകുന്നു. അവര്‍ ക്രിസ്തുവിനെ കാണുന്നു, ഒപ്പം ഫ്രാന്‍സിസിനേയും.

ഈ ചെറിയവരില്‍ ഒരുവന് നന്മ ചെയ്യുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടുമെന്ന് പറഞ്ഞ് ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന പാപ്പ. ചില മനുഷ്യര്‍ അങ്ങനേയാണ്.

അവരുടെ ഓര്‍മ്മ എഴുതപ്പെടുന്നത് ശിലകളില്‍ മാത്രമല്ല, മനുഷ്യഹൃദയങ്ങളില്‍ കൂടിയാണ്.

ഫ്രാന്‍സിസിന് മരണമില്ല! അസ്സീസി മുതല്‍ അര്‍ജന്റീന വരെ തെരുവുകളില്‍ അവരുണ്ട്.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]