Jesus Teaching Skills

വെർച്വൽ റിയാലിറ്റി [Virtual Reality]

Jesus's Teaching Skills 69

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ത്രിമാനലോകമാണ് വെർച്വൽ റിയാലിറ്റി. അതിൽ ഉപയോക്താക്കൾക്ക് ഹെഡ്‌സെറ്റ് പോലുള്ള ഉപകരണങ്ങളിലൂടെ പൂർണ്ണമായും മുഴുകി യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്നു. യഥാർത്ഥ ലോകത്തിന് സമാനമായ അനുഭവങ്ങൾ നൽകി ഉപയോക്താവിനെ ആ ലോകത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സമാന്തര സുവിശേഷങ്ങളിൽ ഒരുപോലെ വായിക്കുന്ന യേശുവിന്റെ രൂപാന്തരീകരണത്തെ ഇത്തരത്തിലുള്ള ഒരു അനുഭവമായി നോക്കികാണാനാകും (മത്തായി 17,1-8, മർക്കോസ് 9,2-8, ലൂക്കാ 9,28-36). കമ്പ്യൂട്ടറും ഹെഡ്സെറ്റും ഒന്നുമില്ലെങ്കിലും സ്വർഗീയ അനുഭവം സ്വന്തമാക്കാൻ ശിഷ്യന്മാർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണെന്ന് അവർ പറയുന്നത് (മത്തായി 17,4).

ഭാവനയുടെ ലോകത്തിലൂടെയും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെയും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവങ്ങൾ പകർന്നുകൊടുക്കാൻ അധ്യാപകർക്ക് സാധിക്കണം. അനുഭവത്തിൽ അധിഷ്ഠിതമായ കൂടുതൽ മെച്ചപ്പെട്ട അധ്യാപനം സാധ്യമാക്കാൻ വെർച്വൽ റിയാലിറ്റിയിലൂടെ സാധിക്കും.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?

വിശുദ്ധ പീറ്റര്‍ കനീഷ്യസ് (1521-1597) : ഡിസംബര്‍ 21