Jesus Teaching Skills

പ്രതിഫലന പരിശീലനം [Reflective Teaching]

Jesus’s Teaching Skills 63

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

വിമർശനാത്മകമായ ഒരു മനോഭാവം അല്ലെങ്കിൽ ഒരു നിലപാട് സ്വീകരിക്കുന്നതിനായി സ്വന്തം പ്രവർത്തികളെക്കുറിച്ച് ഒരാളെ ചിന്തിപ്പിക്കാൻ സഹായിക്കുന്ന പരിശീലനമാണ് പ്രതിഫലന പരിശീലനം. ദൈനംദിന പ്രവർത്തനങ്ങളെ പ്രായോഗികതയിലൂന്നി വികസനപരമായ ഉൾക്കാഴ്ചയിലേക്ക് നയിക്കാൻ ഈ പരിശീലനരീതി സഹായിക്കുന്നു.

ഈശോ പത്രോസിന് ഈ രീതിയിൽ പരിശീലനം നൽകുന്നുണ്ട് (യോഹന്നാൻ 21:15-19). പത്രോസിനെ അജപാലകനായി ചുമതലയേൽപ്പിക്കുമ്പോൾ പത്രോസിന്റെ ക്രിസ്തുസ്നേഹത്തെ മൂന്ന് പ്രാവശ്യം ചോദ്യം ചോദിച്ച് ഈശോ ഉറപ്പിക്കുന്നു. മൂന്നാം തവണയും ഈശോ ചോദ്യം ആവർത്തിക്കുമ്പോൾ പത്രോസ് സ്വയം വിമർശനം നടത്തി കർത്താവേ നീ എല്ലാം അറിയുന്നു എന്ന് ആദ്യമേ ഏറ്റുപറയുന്നു. അതിനുശേഷമാണ് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പത്രോസ് പറയുന്നത്.

ഇത്തരം പരിശീലനത്തിലൂടെ പത്രോസിന്റെ ക്രിസ്തുസ്നേഹം പ്രതിഫലനരീതിയിലൂടെ ഈശോ ഊട്ടിയുറപ്പിക്കുന്നു. പിന്നീട് ജീവിതത്തിൽ പ്രതിസന്ധികളുണ്ടായപ്പോഴും ക്രിസ്തുവിനെ തള്ളിപ്പറയാതെ സാക്ഷ്യം വഹിക്കാൻ പത്രോസിനെ സഹായിച്ചത് ഈ ഏറ്റുപറച്ചിലാണ്. പ്രതിഫലന പരിശീലനരീതിയിലൂടെ കുട്ടികളെ കൂടുതൽ ബോധ്യങ്ങളിലേക്ക് നയിക്കാൻ അധ്യാപകർക്ക് സാധിക്കണം.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!

വിശ്വാസജീവിതത്തിൽ ഏറ്റവും കഠിനമായി തോന്നിയ അല്ലെങ്കിൽ സംശയം ജനിപ്പിച്ച കാര്യം എന്തായിരുന്നു? അതിനെ എങ്ങനെയാണ് മറികടന്നത്?