Jesus Teaching Skills

പരീക്ഷണശാല [Laboratory]

Jesus's Teaching Skills - 54

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ആകര്‍ഷകവും ഉത്തേജകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പരീക്ഷണശാല മികച്ച രീതിയില്‍ അറിവും അനുഭവവും കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്നു.

പതിവ് രീതിയിലുള്ള ഔപചാരികപാഠങ്ങള്‍ അവിടെ ഉരുവിടുന്നില്ല. മറിച്ച് ചെയ്തു പഠിക്കാനുള്ള ഒരു സ്ഥലമാണ് പരീക്ഷണശാല.

ഈശോയുടെ നിര്‍ദേശപ്രകാരം ശിഷ്യന്മാര്‍ മാളികമുറിയില്‍ പെസഹ ഒരുക്കുന്നത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ് (മത്തായി 26:17-25, മര്‍ക്കോസ് 14:12-21, ലൂക്കാ 22:7-13, യോഹന്നാന്‍ 13:21-31).

ആ മാളിക മുറിയിലാണ് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച് സ്വയം ബലിയായിത്തീരേïതിന്റെ ആവശ്യകത പഠിപ്പിച്ചത് (ലൂക്കാ 22:14-23). വിനയത്തിന്റെയും എളിമയുടെയും മാതൃകയായി ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതും അവിടെ വച്ചാണ് (യോഹന്നാന്‍ 13:1-20).

അധ്യാപനം കൂടുതല്‍ മികച്ച രീതിയില്‍, പഠിതാക്കള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ നിര്‍വഹിക്കാന്‍ പരീക്ഷണശാല സഹായിക്കുന്നു.

അറിവുകള്‍ ഓര്‍മ്മയില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പരീക്ഷണശാല തങ്ങളുടേതായ രീതിയില്‍ ഉപയോഗിക്കുവാന്‍ എല്ലാ അധ്യാപകരും ശ്രമിക്കണം.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ

പ്രായം വെറും നമ്പറല്ലേ! റൂറ്റെൻഡോയുടെ മാജിക്കൽ സ്റ്റോറി

സയൻസും ദൈവവും തമ്മിൽ ‘അടി’ തുടങ്ങിയത് എപ്പോഴാ?

പത്രോച്ചൻ is Sketched!!! [Part 3]