Jesus Teaching Skills

പ്രവർത്തനഗവേഷണം (Action Research)

Jesus’s Teaching Skills 66

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് വഴി ഉചിതമായ തീരുമാനങ്ങളിലേക്കെത്താൻ ഒരാളെ സഹായിക്കുന്നതാണ് പ്രവർത്തന ഗവേഷണം. കൂടുതൽ മെച്ചപ്പെട്ട പ്രായോഗികപരിശീലനം നേടാനും ജീവിതത്തിൽ മുന്നോട്ടുപോകാനും ഇതൊരാളെ സഹായിക്കുന്നു.

ഈശോയും പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ചെടുക്കുന്നുണ്ട്. സാബത്ത് മനുഷ്യന് വേണ്ടിയുള്ള താണെന്ന് പഠിപ്പിക്കുമ്പോഴും (മത്തായി 12,1-14) സമൂഹത്തിൽ നിലനിന്നിരുന്ന രണ്ട് വിവാദ വിഷയങ്ങളെക്കുറിച്ച് പഠിപ്പിക്കുമ്പോഴും (ലൂക്കാ 13,1-5) ജന്മനാ അന്ധനായവനെ സുഖപ്പെടുത്തുമ്പോഴും (യോഹന്നാൻ 9) ഈശോ ഈ രീതി അവലംബിക്കുന്നത് കാണാം.

ഓരോ കാലഘട്ടത്തിലും അനുയോജ്യമായ രീതിയിൽ പ്രശ്നങ്ങളെ പരിഹരിച്ചെടുക്കാനും കൃത്യമായ വീക്ഷണ ത്തോടെ ജീവിതത്തിൽ മുന്നോട്ടു പോകാനും അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കണം. അത്തരം പരിശീലന ങ്ങളിൽ പ്രവർത്തനഗവേഷണമെന്ന പരിശീലനരീതി അധ്യാപകരെ സഹായിക്കും.

വേരുകളുടെ രഹസ്യം

മധ്യകാലഘട്ടത്തിലെ സഭ ഇരുണ്ട കാലഘട്ടത്തിലോ?

ഒരു കുഞ്ഞു കാർ ആക്സിഡന്റും കുട്ടി സ്നീക്കേഴ്സും!

ബോധവത്ക്കരണ ലഘുലേഖകളുടെ പ്രകാശനവും വിതരണവും നടത്തി വിശ്വാസ പരിശീലന വിഭാഗം

എഐ: മനുഷ്യരാശിയുടെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മികച്ചത്, അഥവാ ഏറ്റവും അവസാനത്തേത്!