ഫെയ്ത്ത് ഫിറ്റ്നസ്

പള്ളിയിൽ വരാതിരിക്കുന്ന കൂട്ടുകാരിയെ എങ്ങനെ പള്ളിയിലേക്ക് ആകർഷിക്കും?

Faith fitness 03

Sathyadeepam
  • അൽന വർഗീസ് വട്ടത്തറയിൽ

    +1 വിദ്യാർഥിനി, സെൻ്റ് ജോർജ് പള്ളി, തലയോലപ്പറമ്പ്

നിർബന്ധിച്ചു കൊണ്ടുവരുന്നത് നിലനിൽക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ബോധ്യവും വിശ്വാസവും ഞാൻ കൂട്ടുകാരിയോട് സംസാരിക്കും. എനിക്ക് ഈശോയിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസവും അനുഗ്രഹങ്ങളും ഞാൻ അറിയിക്കും. ഉപദേശിക്കുന്ന എൻറെ ജീവിതം എൻറെ കൂട്ടുകാരി നോക്കുന്നുണ്ടാവുമല്ലോ.

എൻറെ കഴിവുകൊണ്ട് മാത്രം എനിക്ക് ഒരാളെ ദൈവത്തിലേക്ക് ആകർഷിക്കാൻ കഴിയില്ല. അതിനു ദൈവകൃപ ആവശ്യമാണ്. അതിന് ആ കൂട്ടുകാരിക്ക് വേണ്ടി മുടങ്ങാതെ ഞാൻ കുർബാനയിലും വ്യക്തിപരമായ പ്രാർത്ഥനയിലും അപേക്ഷിക്കും. മാനസാന്തരം ദൈവം നൽകുന്നതാണ്. കുമ്പസാരിക്കാൻ ഞാൻ അവളെ നിർബന്ധിക്കും, കാരണം ഏതെങ്കിലും ചില പാപ സാഹചര്യങ്ങൾ പള്ളിയിൽ വരുന്നതിൽ നിന്ന് വരുന്നതിൽ നിന്ന് കൂട്ടുകാരിയെ തടയുന്നുണ്ടാകാം.

  • വിശ്വാസത്തിലേക്ക് ഒരു interest ക്രിയേറ്റ് ചെയ്യുവാൻ സോഷ്യൽ മീഡിയ വഴിയുള്ള ക്രിസ്ത്യൻ കോണ്ടൻ്റിന് സാധിക്കും. അതിനു പരിശീലനം വേണം.

  • ജെൻ സി കിഡ്സ് മോശമാണെന്ന് ധാരണയുണ്ട്. അതിന് അവരുടെ വസ്ത്രങ്ങളോ മുടിയോ സംഭാഷണ രീതിയോ കാരണമാകാം. പക്ഷേ അവരെ അങ്ങിനെ വിധിക്കുന്നത് ശരിയല്ല. സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ച്, അതിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച്, കുട്ടികളെ വ്യക്തമായി പരിശീലിപ്പിക്കേണ്ടതുണ്ട്. എനിക്ക് അത്തരത്തിൽ ഒരു പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

  • കുർബാന പങ്കാളിത്തം പള്ളിയിൽ പോക്ക് ഇവ മാത്രമല്ല വിശ്വാസ ജീവിതം. അത് കുടുംബ ബന്ധങ്ങളിൽ ആഴപ്പെടാനും പൊതു നന്മയ്ക്കുപകരിക്കുന്ന കാര്യങ്ങൾ ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്ന ഒന്നുകൂടിയാണ്.

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു