ചരിത്രത്തിലെ സഭ

ഞായറാഴ്ചയുടെ ചരിത്രത്തിലേക്ക്

ഫാ. സേവി പടിക്കപ്പറമ്പില്‍

റോമാ സാമ്രാജ്യത്തിലെ മതമര്‍ദനവും പിന്നീട് ലഭിച്ച മതസ്വാതന്ത്ര്യവും ക്രിസ്ത്യാനികളുടെ ആരാധനക്രമപരമായ എല്ലാ കാര്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇന്ന് നാം നിയമ ങ്ങളും പാരമ്പര്യവുമായി കണ ക്കാക്കുന്ന പലതും രൂപപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. ഇത്തരത്തില്‍ ഒന്നാണ് ഞായറാഴ്ച ആചരണം.

ഇതിന്റെ വിശദമായ ചരിത്രത്തിലേക്ക് കടക്കുന്നില്ലെങ്കിലും ലഘുവായ ഒരു വിവരണം നമുക്ക് മനസ്സിലാക്കാം.

ആദിമ ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച യേശുവിന്റെ പീഡാനുഭവ മരണ ഉത്ഥാനത്തിന്റെ ഓര്‍മ്മ ദിവസമായിരുന്നു. യഹൂദരുടെ സാബത്ത് ആചരണ ത്തില്‍ നിന്നും ക്രിസ്തുവിന്റെ ഉത്ഥാനത്തോടെ ക്രിസ്ത്യാനികള്‍ ഞായറാഴ്ച പരിശുദ്ധ ദിവസമായി ആചരിക്കാന്‍ ആരംഭിച്ചു.

എല്ലാവരും ഒത്തുചേര്‍ന്നു നടത്തിയ ബലി യര്‍പ്പണമായിരുന്നു ആ ദിവസത്തിന്റെ പ്രധാന ചടങ്ങ്. എന്നാല്‍ ഞായറാഴ്ച ഒരു അവധി ദിവസ മായിരുന്നില്ല. തങ്ങളുടെ മതപരമായ കര്‍ത്തവ്യങ്ങള്‍ക്കുശേഷം ഉചിതമായ ജോലികള്‍ അവര്‍ ചെയ്തിരുന്നു.

ഞായറാഴ്ച ഒരു വിശ്രമദിനവും ആയിരുന്നില്ല. ഒരു വിജാതീയ സ്വാധീന സമൂഹത്തില്‍ തങ്ങളുടെ പരിശുദ്ധ ദിവസം അവധി ദിനമായി സ്വീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിച്ചിരുന്നുമില്ല.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ആദ്യമായി ഞായറാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിക്കുന്നത്. തങ്ങളുടേ തായ കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നതിനു ചക്രവര്‍ത്തി വിലക്കേര്‍പ്പെടുത്തിയിരുന്നില്ല.

തിയഡോഷ്യസ് ചക്രവര്‍ത്തി ഞായറാഴ്ചകളില്‍ പൊതുവായ കലാപ്രകടനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഇത്തര ത്തിലുള്ള രാജാക്കന്മാരുടെ ഭരണപരമായ നിയമങ്ങളും സ്വാധീനവുമാണ് പിന്നീട് ഞായറാഴ്ച ഒരു വിശ്രമദിന മായി സഭാ നിയമ ങ്ങളും കൂടി കണക്കാക്കുന്നതിന് കാരണമായത്.

അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് സഭാ നിയമങ്ങളില്‍ ഞായറാഴ്ച വിലക്കപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തുന്നത്; അല്ലെങ്കില്‍ ഞായറാഴ്ചയെ ഒരു വിശ്രമ ദിനമായി കണക്കാക്കാന്‍ ആരംഭിച്ചത്. ഞായറാഴ്ച യുടെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന ജോലികളില്‍ നിന്ന് ക്രിസ്ത്യാനികള്‍ ഒഴിഞ്ഞു നില്‍ക്കണം എന്നുള്ളതായിരുന്നു ഈ നിയമങ്ങളുടെ യഥാര്‍ഥ ലക്ഷ്യം. ഇന്നും ലോകമെങ്ങും ഞായറാഴ്ച പൊതു അവധി ദിവസമായി തുടരുന്നു.

വിശുദ്ധ ഫെലിക്‌സ് നോള  (260) : ജനുവരി 14

മദ്യമോചന മഹാസഖ്യത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം സമ്മാനിച്ചു

ജനസംഖ്യാശോഷണം ചര്‍ച്ചാവിഷയമാക്കുക, സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുക -സീറോ മലബാര്‍ സിനഡ്

സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

വിശുദ്ധ ഹിലാരി പോയിറ്റിയേഴ്‌സ്  (315-367) : ജനുവരി 13