ചരിത്രത്തിലെ സഭ

ആദിമസഭയിലെ സന്യാസ ആശ്രമ ജീവിതം

ചരിത്രത്തിലെ സഭ നാലാം നൂറ്റാണ്ടിൽ

ഫാ. സേവി പടിക്കപ്പറമ്പില്‍
  • ഫാ. സേവി പടിക്കപ്പറമ്പിൽ

മതമര്‍ദനങ്ങള്‍ അവസാനിച്ചതോടെ ആദിമസഭയിലെ ക്രൈസ്തവജീവിതം ഒരു സ്വതന്ത്ര സംവിധാനമായി വളര്‍ന്നു. ചക്രവര്‍ത്തിമാരുടെ അംഗീകാരവും പ്രോത്സാഹനങ്ങളും സമ്പത്തും അധികാരങ്ങളുമെല്ലാം സഭയ്ക്കും കൈവന്നു. പൗരോഹിത്യ അധികാരം രാജകീയ അധികാരത്തിന്റെ ഭാഗമായി. റോമാ സാമ്രാജ്യത്തിന്റെ അധികാര ശ്രേണി തലങ്ങള്‍ സഭയിലേക്ക് കടന്നുവന്നു.

നാം നേരത്തെ പഠിച്ചതുപോലെ മത മര്‍ദന കാലഘട്ട ങ്ങളില്‍ രക്തസാക്ഷികളെ വലിയ ബഹുമാനത്തോടെ യാണ് ആദിമസഭ സ്വീകരിച്ചത്. അവരുടെ കബറിടങ്ങള്‍ സംരക്ഷിക്കുകയും തിരുനാളുകള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. രക്തസാക്ഷിത്വത്തിന്റെ സാധ്യതകള്‍ ഇല്ലാതായപ്പോള്‍ അതിനു പകരമായി എപ്രകാരമാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനാവുന്നത് എന്ന ആദിമ സഭാസമൂഹത്തിന്റെ ചിന്തയില്‍ നിന്ന് രൂപപ്പെട്ട താണ് സന്യാസ ആശ്രമ ജീവിതം. അതുകൊണ്ടുതന്നെ ഈ ജീവിതശൈലിയെ 'ധവള രക്തസാക്ഷിത്വം' (white martyrdom) എന്ന് വിളിച്ചു. ലോകസുഖങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും ആത്മപരിത്യാഗത്തിനുമായി അവര്‍ ഗുഹകളിലും മരുഭൂമികളിലും ഏകാന്തതയില്‍ വസിച്ചു.

മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ആണ് ആധുനിക ആശ്രമ സന്യാസ ജീവിതത്തിന്റെ പിതാവ് എന്നറിയപ്പെടു ന്നത്. കിഴക്കന്‍ സഭാപ്രദേശങ്ങളിലാണ് സന്യാസ ആശ്രമജീവിതം ആദ്യകാല ങ്ങളില്‍ വ്യാപിച്ചത്. ഓരോ വ്യക്തിയും സ്വീകരിച്ചിരുന്ന ജീവിത ദര്‍ശനത്തിന്റെ യും വ്രതങ്ങളുടെയും അടിസ്ഥാനത്തിലാണ് സന്യാസജീവിതം നയിച്ചിരുന്നത്. പൊതുവായ നിയമങ്ങള്‍ ഉണ്ടായിരുന്നില്ല.

വി. പക്കേമിയൂസാണ് സന്യാസ ജീവിതത്തിലേക്ക് ആശ്രമ ശൈലി കൊണ്ടുവരുന്നത്. ചില പൊതുവായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സന്യാസികള്‍ സമൂഹജീവിതം ആരംഭിച്ചു. AD 320 ല്‍ പക്കേമിയുസ് തന്റെ ആദ്യ സന്യാസാശ്രമം ആരംഭിച്ചു.

ഒരു മതില്‍ക്കെട്ടിനുള്ളിലെ ചെറിയ അറകളിലാണ് സന്യാസികള്‍ താമസിച്ചി രുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ ആശ്രമജീവിതശൈലി പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അനേകായിരങ്ങള്‍ ഇതില്‍ ആകൃഷ്ടരാവുകയും ചെയ്തു.

വി. അത്തനാസിയൂസ്, വി. ജെറോം, വി. ക്രിസോസ്റ്റം എന്നിവരെല്ലാം ക്രൈസ്തവ ആശ്രമ സന്യാസ ജീവിതത്തിന് സംഭാവനകള്‍ നല്‍കിയവരാണ്. ആശ്രമജീവിതത്തിന് നിയതമായ ഒരു നിയമാവലി നല്‍കുന്നത് വി. ബേസിലാണ്. ഈ നിയമാവലിയില്‍ 203 ഖണ്ഡികകള്‍ ഉണ്ട്. പ്രാര്‍ഥന, വിശുദ്ധ ഗ്രന്ഥ പഠനം, ആശ്രമ ജോലികള്‍ എന്നിവയായിരുന്നു ആശ്രമത്തിലെ പ്രധാന ദിനചര്യകള്‍.

മൂലമ്പിള്ളി പാക്കേജ്: പുനരധിവാസ പ്ലോട്ടുകളിൽ നിന്ന് തൊണ്ടി സാധനങ്ങൾ പൊലീസ് ഒഴിവാക്കണം : നിരീക്ഷണസമിതി

വിദ്യാർഥികൾ മാനുഷിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കണം : ജസ്റ്റിസ് മേരി ജോസഫ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 53]

പഠനയാത്ര [Study Tour]

പത്രോച്ചൻ is Sketched!!! [Part 2]