ചരിത്രത്തിലെ സഭ

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി

ഫാ. സേവി പടിക്കപ്പറമ്പില്‍
  • ഫാ. സേവി പടിക്കപ്പറമ്പിൽ

റോമാ സാമ്രാജ്യത്തില്‍ മതമര്‍ദനം ഔദ്യോഗികമായി അവസാനിക്കുന്നതും ക്രിസ്തുമതം കൂടുതല്‍ ശക്തിപ്രാപിക്കുന്നതും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്താണ്. അതിനാല്‍ ക്രൈസ്തവ സഭാ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭരണകാലം പ്രധാനപ്പെട്ടതാണ്.

ഡയോക്ലീഷന്‍ ചക്രവര്‍ത്തിക്കുശേഷം റോമാ സാമ്രാജ്യം ആദ്യം രണ്ട് ഭാഗങ്ങളായും പിന്നീട് നാല് ഭാഗങ്ങളായും ഭരണ നിര്‍വഹണത്തിനായി വിഭജിച്ചിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടല്ലോ.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിവിധ യുദ്ധങ്ങളിലൂടെ റോമിലെ ഏക ഭരണകര്‍ത്താവായി മാറി. അതിലൊന്നാണ് പ്രസിദ്ധമായ പോന്തേ മില്‍വിയന്‍ യുദ്ധം. ഇറ്റലിയിലെ വടക്കന്‍ റോമിലെ ടൈബറിനു കുറുകെയുള്ള ഒരു പാലമാണ് പോന്തേ മില്‍വിയന്‍.

എ ഡി 312 ലാണ് ഈ യുദ്ധത്തില്‍, കോണ്‍സ്റ്റന്റൈന്‍ തന്റെ ശക്തനായ എതിരാളിയായ മാക്‌സെന്‍ഷ്യസിനെ പരാജയപ്പെടുത്തിയത്.

എന്താണ് പോന്തേ മില്‍വിയന്‍ യുദ്ധത്തിന്റെ പ്രത്യേകത? ഈ യുദ്ധത്തിനോട് അനുബന്ധിച്ചാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് കുരിശ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നതും

അതനുസരിച്ച് സൈനികര്‍ കുരിശ് അടയാളമായി ഉപയോഗിച്ച് യുദ്ധത്തില്‍ ജയിച്ചതായി ചില സഭാ ചരിത്ര പുസ്തകങ്ങളില്‍ കാണപ്പെടുന്നതും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണ് എന്ന് തെളിയിക്കാന്‍ സാധിക്കില്ല.

ചരിത്രപരമായ തെളിവുകളും ഇല്ല. ചക്രവര്‍ത്തിയുടെ സ്വാധീനമുള്ള ചരിത്രകാരന്‍മാരാണ് ഈ സ്വപ്ന വിവരണം നല്‍കുന്നത്. കോണ്‍സ്റ്റന്റൈന്‍ യുദ്ധം വിജയിച്ചതിനുശേഷവും വിജാതീയ ചിഹ്നങ്ങള്‍ ഔദ്യോഗിക രേഖകളിലും നാണയത്തിലും ഉപയോഗിച്ചിരുന്നു.

മാത്രമല്ല, കുരിശ് അന്നുവരെ ഒരു മതചിഹ്നമായി ഉപയോഗിച്ചിരുന്നില്ല. ഈ സ്വപ്ന വിവരണം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളോട് സഹിഷ്ണുത കാണിക്കുകയും മതസ്വാതന്ത്ര്യം നല്‍കുകയും ചെയ്തതിനുശേഷം രൂപപ്പെട്ട ഒരു പാരമ്പര്യമാകാനാണ് സാധ്യത.

എന്റെ ദൈവം കത്തോലിക്കനല്ല !

രാജ്യസഭ ഒരു പുനരധിവാസ ഭവനമല്ല

വൃദ്ധരുടെ സ്‌നേഹം ഊര്‍ജവും പ്രത്യാശയും പകരുന്നു

മെട്രോ നഗരത്തിലെ അഗതികളുടെ സഹോദരിമാരുടെ ഭവനം രോഗികള്‍ക്കഭയ കേന്ദ്രം

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും