ചരിത്രത്തിലെ സഭ

ക്രിസ്ത്യാനികളും മതമര്‍ദനങ്ങളും

Sathyadeepam

ക്രിസ്തുമതത്തിന്റെ ആരംഭം മുതല്‍ ക്രിസ്ത്യാനികള്‍ മതമര്‍ദനങ്ങളെ നേരിട്ടിരുന്നു. ആദ്യകാല എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നത് യഹൂദരില്‍ നിന്നു തന്നെയാണ്. പിന്നീട് ചില റോമാ ചക്രവര്‍ത്തിമാരില്‍ നിന്നും മതമര്‍ദനം നേരിടേണ്ടി വന്നു.

റോമാ സാമ്രാജ്യത്തിലെ എല്ലാ ചക്രവര്‍ത്തിമാരും മതമര്‍ദകരായിരുന്നില്ല. മതമര്‍ദനം നടത്തിയ ചക്രവര്‍ത്തിമാരുടെ കാലത്ത് വിശാലമായ റോമാസാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേപോലെ മതമര്‍ദനങ്ങള്‍ ഉണ്ടായിരുന്നില്ല.

റോമാ ചക്രവര്‍ത്തി മാരുടെ മതമര്‍ദനങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുമു ണ്ടായിരുന്നു എന്നുള്ള തിന്റെ തെളിവാണ് നീറോ ചക്രവര്‍ത്തിയുടെ (54-68) കാലത്തെ മതമര്‍ദനം.

AD 64 ല്‍ റോമില്‍ ഉണ്ടായ അഗ്‌നിബാധയ്ക്ക് കാരണക്കാരന്‍ നീറോ ചക്രവര്‍ത്തിയാണെന്ന സംശയം നിലനില്‍ക്കെ ജനങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ അഗ്‌നിബാധയുടെ കാരണക്കാര്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ മതമര്‍ദനം ആരംഭിക്കുകയായിരുന്നു.

യഹൂദര്‍ നല്കിയിരുന്നതുപോലെ ദേവാലയ നികുതി ക്രിസ്ത്യാനി കളും നല്കണമെന്നതും രാജാവിനെ ദൈവമായി വണങ്ങണമെന്നതും ക്രിസ്ത്യാനികള്‍ എതിര്‍ത്തിരുന്ന താണ് ഡൊമീഷ്യന്‍ ചക്രവര്‍ത്തി യുടെ കാലത്തെ (81-96) മതമര്‍ദനങ്ങള്‍ക്ക് കാരണമായി മനസ്സിലാക്കുന്നത്.

എന്റെ ദൈവം കത്തോലിക്കനല്ല !

രാജ്യസഭ ഒരു പുനരധിവാസ ഭവനമല്ല

വൃദ്ധരുടെ സ്‌നേഹം ഊര്‍ജവും പ്രത്യാശയും പകരുന്നു

മെട്രോ നഗരത്തിലെ അഗതികളുടെ സഹോദരിമാരുടെ ഭവനം രോഗികള്‍ക്കഭയ കേന്ദ്രം

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും