ബൈബിൾ ഹോംസ്

🎯 SMILE with SHEPHERDS - First Visitors of Hope!

BIBLE HOMES - Season 2 - Episode 35

Sathyadeepam
  • അച്ചൻകുഞ്ഞ്

👦👧Hey Kids...…

Ready for a MIDNIGHT MIRACLE???🌟🐑 വേഗം Bible എടുത്ത് Kiss ചെയ്ത് വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം 8 മുതൽ 20 വരെ വായിച്ചോളൂ (Luke 2:8-20)...

ഈശോപ്പന്റെ ജനനത്തിന് ആദ്യം ക്ഷണിക്കപ്പെട്ടവർ ആരാ??? പറയാമോ Guyss!!!

Not kings... not soldiers... not the elite ones...

But, Simple Shepherds! 🐑💖

ആ രാത്രി സാധാരണപോലെ അവർ ആടുകളെ ആലയിൽ കാത്ത് വാതിൽക്കൽ കിടക്കുകയായിരുന്നു...

പക്ഷേ... താഴേ?😮

ഒരു വലിയ വെളിച്ചം!✨

It was an ANGEL!!!

👉അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14)👶🌟

Shepherds ആദ്യം ഒന്ന് പേടിച്ചു... പക്ഷെ Angel പറഞ്ഞ വചനം അവരുടെ ഹൃദയത്തിൽ HOPE നിറച്ചു✨💛.

അവർ വേഗം👍 Bethlehem-ലേക്ക്‌ ഓടി...

Joseph, Mary, and tiny Baby Jesus- എല്ലാവരെയും അവർ കാലിത്തൊഴുത്തിൽ കൺകുളിർക്കെ കണ്ടു....അവർ ഉണ്ണീശോയെ കുമ്പിട്ടാരാധിച്ച് നന്ദി പറഞ്ഞ് സന്തോഷത്തോടെ മടങ്ങിപോയി. പിന്നെ അവരായിരുന്നു Its a baby boy you all!!!!! എന്ന story യും status ഉം ഒക്കെ നാട്ടിലെങ്ങും അറിയിച്ചത്.

Guyss... Why shepherds first?

👉Because heart open ആണെങ്കിൽ miracles ആദ്യം കാണാം!

🌟BIG LESSON🌟

December-January = Season of Hope!🎄✨

Shepherds ന്റെ കഥ നമ്മോട് പറയുന്നത്:

ഓരോ ദിവസവും നമുക്ക് ദൈവം തരുന്ന blessings കാണാൻ സാധിക്കുന്നതാണ്; ശരിക്കും Miracles എന്നാണ്.🌟

So... just SMILE - See Miracles In Life Everyday!😊

നമ്മുടെ വീടുകളിൽ, ക്ലാസിൽ, കളിസ്ഥലത്ത്...

അവിടെ എല്ലായിടത്തും ചെറിയ ഒരു Bethlehem ഉണ്ട്:

സ്നേഹ വാക്കിൽ, ക്ഷമയിൽ, care-ൽ, family prayer-ൽ...

Jesus is born every day in our hearts! 💒💖

📌മനഃപാഠമാക്കേണ്ട വചനം :

"അനന്തരം, ശിശുവിനെക്കുറിച്ച്‌ തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു" (ലൂക്കാ 2 : 17).

കരോൾഗാനങ്ങൾ

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 67]

ഈശോയുടെ കൂട്ടുകാര്‍

സാമൂഹ്യ വിഭവങ്ങൾ [Community Resources]

വിശുദ്ധ നിക്കോളാസ് ബാരി (-350) : ഡിസംബര്‍ 6