മര്‍ഗരീത്ത എന്നായിരുന്നു റീത്തയുടെ ജ്ഞാനസ്നാനനാമം. ലോപിച്ചു റീത്തയായതാണ്. യേശുക്രിസ്തുവിന്‍റെ സമാധാനപാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ വിളിച്ചിരുന്നത്. ഉണങ്ങാത്ത ഒരു മുറിവ് അവള്‍ക്കുണ്ടായിരുന്നു. അതിന്‍റെ പേരില്‍ ഒത്തിരിയേറെ ദുരിതങ്ങള്‍ അവള്‍ ത്യാഗപൂര്‍വം സഹിച്ചു മരിച്ചു. അസാധാരണ കാര്യങ്ങളുടെ മദ്ധ്യസ്ഥ്യയായി വി. റീത്ത ഇന്നും അറിയപ്പെടുന്നു.