Todays_saint

കര്‍മ്മലമാതാവ്  : ജൂലൈ 16

ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍

Sathyadeepam

കര്‍മ്മലീത്താസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന സൈമണ്‍ സ്റ്റോക്ക്, യൂറോപ്പില്‍ ഈ സഭയ്ക്ക് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോള്‍ മാതാവിനോട് നിരന്തരം സഹായം അഭ്യര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ചിരുന്നെന്നാണ് പാരമ്പര്യം. 1251 ജൂലൈ 16-ന് മാതാവ് ഇതിനു മറുപടികൊടുത്തു.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് സൈമണ്‍ സ്റ്റോക്കിന്റെ കൈയില്‍ ബ്രൗണ്‍ നിറത്തിലുള്ള ഉത്തരീയം നല്‍കി. ലോകത്തില്‍ പിന്നീടു പ്രചരിച്ച എല്ലാ ഉത്തരീയങ്ങളുടെയും മാതൃക ഇതാണ്.

ഉത്തരീയം നല്‍കിക്കൊണ്ട് മാതാവ് പറഞ്ഞു: "എന്റെ സ്‌നേഹത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമാണ് ഈ ഉത്തരീയം. ഇതു വിശ്വാസത്തോടെ ധരിക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. മരണനേരത്തും ഞാന്‍ അവരെ സഹായിക്കാനുണ്ടാകും."

ഏതായാലും ഈ സംഭവം യൂറോപ്പു മുഴുവനും പ്രചരിച്ചു. ലോകമാസകലമുള്ള മാതൃഭക്തര്‍ ഉത്തരീയം ധരിക്കാന്‍ തുടങ്ങി.
കര്‍മ്മലീത്താസഭ ഏലിയാസ് മുതലുള്ള പാരമ്പര്യം അവകാശപ്പെടുന്നു. പാലസ്തീനായിലെ കര്‍മ്മലമലയിലെ പുരാതന സന്ന്യാസിമാരിലൂടെ ആ പാരമ്പര്യം തുടരുന്നു.

13-ാം നൂറ്റാണ്ടില്‍ ഈ സഭയിലെ അംഗങ്ങള്‍ക്ക് ശത്രുക്കളെ ഭയന്ന് യൂറോപ്പിലേക്ക് ഓടി രക്ഷപെടേണ്ടിവന്നു. പിന്നീട് സൈമണിന്റെ നേതൃത്വത്തില്‍ സഭയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. തികച്ചും ഏകാന്തജീവിതം നയിച്ചിരുന്ന സന്ന്യാസിമാര്‍ കൂട്ടായ സമൂഹജീവിതം സ്വീകരിച്ചു.

കൂടാതെ കഠിനമായ ഉപവാസങ്ങളും ഏകാന്ത ജീവിതവും മയപ്പെടുത്തി. 16-ാം നൂറ്റാണ്ടില്‍ ആവിലായിലെ വി. തെരേസായുടെയും വി. ജോണ്‍ ഓഫ് ദ ക്രോസിന്റെയും രംഗപ്രവേശത്തോടെ കര്‍മ്മലസഭയില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി.

പോപ്പ് എവുജിന്‍ IV അംഗീകരിച്ച നിയമാവലി അനുസരിച്ച് ജീവിക്കുന്ന പുരോഗമനാശയക്കാരുടെ ഒരു സമൂഹം സഭയില്‍ ഇന്നു നിലവിലുണ്ട്. കൂടാതെ, 1206-ല്‍ ജറുസലമിലെ വി. ആല്‍ബര്‍ട്ട് മുന്നോട്ടുവച്ച നിയമാവലി അനുസരിച്ചു ജീവിക്കുന്ന യാഥാസ്ഥിതികരായ ഒരു സമൂഹവും നിലവിലുണ്ട്.

വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10

സാമുവൽ - Chap 06 [2 of 3]

ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻ പിള്ള:  പ്രൊഫ. എം തോമസ് മാത്യു

പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9