ULife

മനോഭാവം

Sathyadeepam

ജയിലില്‍ കിടക്കുന്ന രണ്ടു കുറ്റവാളികള്‍ അഴികള്‍ക്കിടയിലൂടെ ഒരു സന്ധ്യാനേരത്തു പുറത്തേയ്ക്കു നോക്കുകയായിരുന്നു. ഒരാള്‍ നോക്കിയപ്പോള്‍ അഴികള്‍ക്കപ്പുറത്തു മുറ്റത്തു കൂടിക്കിടക്കുന്ന ചെളിമണ്‍കൂനകളാണു കണ്ടത്.

"ഛെ. ഇവിടെയെല്ലാം മുഴുവന്‍ ചെളിയാണല്ലോ" – അയാള്‍ വെറുപ്പോടെ പറഞ്ഞു.

രണ്ടാമന്‍ നോക്കിയപ്പോള്‍ കണ്ടത് ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്.

"എന്തു ഭംഗിയായിരിക്കുന്നു. എത്ര നല്ല അന്തരീക്ഷം അല്ലേ." രണ്ടാമന്‍ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു.

ശ്രദ്ധിക്കുക. രണ്ടു വ്യക്തികളുടെ പ്രതികരണങ്ങള്‍. ഇതു സൂചിപ്പിക്കുന്നതു ജീവിതത്തോടുള്ള അവരുടെ മനോഭാവവുംകൂടിയാണ്. അതു നാം ആര്‍ജ്ജിച്ചെടുക്കുന്നതു നമ്മുടെ അനുഭവങ്ങളിലൂടെയാണ്. അതിനാല്‍ നിങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നവ നിങ്ങളുടെ ജീവിതത്തെ ക്രിയാത്മകമായി നയിക്കുവാന്‍ പര്യാപ്തമായവയായിരിക്കണം. അതാണു നമ്മുടെ കാഴ്ചപ്പാടുകളിലൂടെ പുറത്തുവരുന്നത്.

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്