പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

അമല നഗര്‍: അമല മെഡിക്കല്‍ കോളേജ്, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ സേവനങ്ങള്‍ സമൂഹത്തിലെ കൂടുതല്‍ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അടാട്ട് പകല്‍ വീട്ടിലെ അംഗങ്ങള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പിയും വാര്‍ദ്ധക്യത്തില്‍ വീഴാതിരിക്കാനുള്ള പ്രത്യേക പരിശീലനവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.

അടാട്ട് പകല്‍ വീട്ടില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, മിനി സൈമണ്‍ സ്വാഗതം പറഞ്ഞു. ഉച്ചക്കു രണ്ടുമണിക്കു നടന്ന മീറ്റിങ്ങില്‍, അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സി.എം.ഐ., അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി. സുമി റോസ്, പകല്‍ വീട് കെയര്‍ടെയ്ക്കര്‍ ശ്രീമതി ഷൈനി, വയോജന ക്ലബ് പ്രസിഡന്റ് , ശ്രീമതി ആലീസ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ്, ശ്രീമതി. സിമ്മി മേരി ഏലിയാസ്, ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ, പ്രിയങ്ക ബേബി, ജോര്‍ജി, സെന്ന, ശ്യാമ പ്രിയ എം., ഡെന്നി സി. എന്നിവര്‍ പകല്‍ വീട് അഗങ്ങള്‍ക്ക് പരിശീലനം നടത്തി. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ സഹകരത്തോടെയാണ് ഫിസിയോ തെറാപ്പി പരിശീലനം നടത്താനായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org