എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

അങ്കമാലി: അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഗണ്യമായ വര്‍ധന പരിഗണിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നല്‍കാവുന്ന നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ച് നവീകരിച്ച എമര്‍ജന്‍സി വിഭാഗം (ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ്) സെന്റ് അല്‍ഫോന്‍സാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകുടി, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, നഴ്‌സിംഗ് ഓഫീസര്‍ സിസ്റ്റര്‍ പൂജിത, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ജോണ്‍ നോബിള്‍ തോമസ്, ഡോ.എല്‍സി, ഡോ. പി. ജെ. തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോഷി തോമസ്, സിസ്റ്റര്‍ അല്‍ഫോന്‍സാ എന്നിവര്‍ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സയ്ക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊണ്ടാണ് നവീകരിച്ച എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു.

വിഷം ഉള്ളില്‍ ചെല്ലുന്ന അവസ്ഥ, പകര്‍ച്ചവ്യാധികള്‍ എന്നിവ മുതല്‍, പാമ്പുകടി, കണ്ണിനേല്‍ക്കുന്ന പരിക്കുകള്‍, ഹൃദയശ്വാസകോശ രോഗങ്ങള്‍, കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ചികില്‍സിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങളോടു കൂടിയ മുറികളും, മൈനര്‍ ഓപ്പറേഷന്‍ തിയറ്ററും, എക്‌സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികള്‍, പ്രത്യേക ഫാര്‍മസി, കൗണ്‍സിലിങ് റൂം, എന്നിവയ്ക്കു പുറമെ 30 രോഗീ സൗഹൃദ കിടക്കകള്‍ ആഗോളനിലവാരത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org