Familiya

ഔഷധ​ഗുണങ്ങൾ നിറഞ്ഞ കൈതച്ചക്ക

Sathyadeepam

ഔഷധഗുണങ്ങളുടെ ഉറവിടമാണ് കൈതച്ചക്ക. പഴുത്ത കൈതച്ചക്കയുടെ നീര് വളരെ പോഷകകരവും ശീതള പ്രാധാന്യവുമാണ്. ഇതില്‍ കൊഴുപ്പ്, ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സിയം, സോഡിയം, മഗ്നീസിയം, തയാമിന്‍, നയാസിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, വിറ്റാമിന്‍ സി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ വി വിധ അളവില്‍ അടങ്ങിയിട്ടുണ്ട്.

ജാം, ജ്യൂസ്, ജെല്ലി, സ്ക്വാഷ്, ലേഹ്യം തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണത്തിനും ഇവ ഉപയോഗിക്കുന്നു. കൈതച്ചക്ക നീരില്‍ 'ബ്രൊമിലിന്‍' എന്ന ഐന്‍സൈമുണ്ട് ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുവാന്‍ സഹായിക്കും. അതിനാല്‍ നമ്മുടെ കൈതച്ചക്കപ്പഴം ദഹനക്കുറവിനും വായൂകോപത്തിനും ഗുണകരമാണ്. കൈതചക്കയില്‍ പൊട്ടാസ്യം അധികമുള്ളതിനാല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഇവ വളരെ നല്ലതാണ്.

അമിതമായ പുകവിലക്കാര്‍ക്ക് കൈതച്ചക്ക നല്ലതാണ്. പുകവലിയുടെ ദൂഷ്യഫലങ്ങള്‍ കുറെയെല്ലാം പരിഹരിക്കുവാന്‍ ഈ മധുരഫലത്തിന് അതുല്യമായ കഴിവുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കുകയും ചെയ്യാം. കൈതച്ചക്ക നീര് വില്ലന്‍ചുമക്ക് ഫലപ്രദമായ മരുന്നാണ്. കൈതച്ചക്കയില്‍ നിന്നും തയ്യാറാക്കുന്ന വൈന്‍ ഏറെ പ്രസിദ്ധമാണ്. പ്രത്യേക ഇനത്തില്‍പ്പെട്ട കൈതച്ചക്ക നാടന്‍ മദ്യം ഉണ്ടാക്കുവാന്‍ വേണ്ടിയും ഉപയോഗിക്കാറുണ്ട്.

പഴുക്കാത്ത കൈതച്ചക്ക രുചികരമാണ് ഇവ ഹൃദ്രോഗത്തിനും നല്ലതാണ്. പഴുത്ത കൈതച്ചക്ക മധുര രസമുള്ളതാണ്. നിരവധി ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.

കൈതച്ചക്കയെ ഇംഗ്ലീഷില്‍ 'പൈനാപ്പിള്‍' എന്നും സംസ്കൃതത്തില്‍ 'അനനാസ' എന്നും ഹി ന്ദിയില്‍ 'അനാനസ്സ്' എന്നും ബംഗാളിയില്‍ 'അനാരസ്സ്' എന്നും തമിഴില്‍ 'അനാസിപഴം' എന്നും വിളിക്കുന്നു.

കൈതച്ചക്ക, പച്ചടി ഉണ്ടാക്കുവാന്‍ വളരെ നല്ലതാണ്. പുഡിംങ്, ബിരിയാണി തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ അവയോടൊപ്പവും കൈതച്ചക്ക ചേര്‍ക്കാറുണ്ട്.

പഴുത്ത കൈതച്ചക്കപഴം ചെത്തിയെടുത്ത് ചെറിയ ചെറിയ കഷണങ്ങളാക്കി പഞ്ചസാര വിതറിയും തേന്‍ ഒഴിച്ചും കഴിക്കാറുണ്ട്. ഇത് ദാഹവും ക്ഷീണവും മാറാന്‍ ഉപകരിക്കുന്നതുമാണ്. ഭക്ഷണ ശേഷം രണ്ടോ മൂന്നോ കൈതച്ചക്ക കഷണങ്ങള്‍ ഭക്ഷിക്കുന്നത് ശീലമാക്കിയാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഭക്ഷിക്കുവാന്‍ ഇവ നല്ലതാണ്.

'ബ്രോമിലിയേസി' എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം ബ്രസീല്‍ ആയി കരുതിവരുന്ന ഇന്ത്യയില്‍ പല ഭാഗങ്ങളിലും തന്നെ കൈതചക്ക കൃഷി ചെയ്തുവരുന്നു. കൈതച്ചക്കയുടെ മുന്തിയ ഇനങ്ങളാണ് മദൂഷിയസ്, ക്വീന്‍, കെവ്, ജല്‍ധൂപ് എന്നിവ നമ്മുടെ നാട്ടില്‍ ഇടവിളയായും മറ്റും ക്യൂ, മൗറീഷ്യസ് എന്നീ ഇനങ്ങള്‍ നടാന്‍ ഉപയോഗി ച്ചുവരുന്നു.

റബ്ബര്‍ തോട്ടങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും മറ്റും ഇടവിളയായി കൈതകൃഷി കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇതുവഴി മികച്ച ഒരു ആദായം കൂടി നേടിയെടുക്കുവാന്‍ നമുക്ക് കഴിയും.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ

ദൃശ്യശ്രാവ്യോപകരണങ്ങൾ [Audio Visual Aids]

ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ?

WOW FAITH Amma!!!