CATplus

ഇസ്രായേല്‍ കലണ്ടര്‍

sathyadeepam

ഒരു വര്‍ഷം പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു കാലഗണന നടത്തുന്ന രീതി പ്രാചീനകാലം മുതലേ നിലവിലുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും പഴയ ബാബിലോണിയന്‍ കലണ്ടര്‍ ആണ് ഈജിപ്തില്‍ നിന്നു പുറപ്പെടുന്ന കാലം മുതല്‍ ഇസ്രായേല്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ട് ബൈബിള്‍ കലണ്ടറെന്നും ഇതിനെ വിശേഷിപ്പിക്കാം. നിസാന്‍ മാസം ഇസ്രായേല്‍ക്കാര്‍ക്ക് ഒന്നാം മാസമായിരിക്കണമെന്ന് ദൈവം തന്നെ നിശ്ചയിച്ചു (പുറ. 12:2). ഇതനുസരിച്ച് ഇസ്രായേല്‍ കലണ്ടര്‍ ഇങ്ങനെ:
1. നീസാന്‍ (Nisan) മാര്‍ച്ച് – ഏപ്രില്‍
2. ഇയ്യാര്‍ (Iyyar) ഏപ്രില്‍ – മേയ്
3. സീവാന്‍ (Siwan) മേയ് – ജൂണ്‍
4. താമോസ് (Tammuz) ജൂണ്‍ – ജൂലായ്
5. അബ് (Ab) ജൂലായ് – ആഗസ്റ്റ്
6. ഏലൂല്‍ (Elul) ആഗസ്റ്റ് – സെപ്തംബര്‍
7. തിശ്റി (Tishri) സെപ്തംബര്‍ – ഒക്ടോബര്‍
8. മര്‍ഹേശ്വന്‍ (Marheswan) ഒക്ടോബര്‍ – നവംബര്‍
9. കിസ്ലേവ് (Kislev) നവംബര്‍ – ഡിസംബര്‍
10. തേബേത്ത് (Tebet) ഡിസംബര്‍ – ജനുവരി
11. ശേബാത്ത് (Shebat) ജനുവരി – ഫെബ്രുവരി
12. ആദാര്‍ (Adar) ഫെബ്രുവരി – മാര്‍ച്ച്

വിശുദ്ധ ഫെലിക്‌സ് നോള  (260) : ജനുവരി 14

മദ്യമോചന മഹാസഖ്യത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം സമ്മാനിച്ചു

ജനസംഖ്യാശോഷണം ചര്‍ച്ചാവിഷയമാക്കുക, സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുക -സീറോ മലബാര്‍ സിനഡ്

സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

വിശുദ്ധ ഹിലാരി പോയിറ്റിയേഴ്‌സ്  (315-367) : ജനുവരി 13