ജനസംഖ്യാശോഷണം ചര്‍ച്ചാവിഷയമാക്കുക, സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുക -സീറോ മലബാര്‍ സിനഡ്

ജനസംഖ്യാശോഷണം ചര്‍ച്ചാവിഷയമാക്കുക, സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുക -സീറോ മലബാര്‍ സിനഡ്
Published on

പൊതുഇടങ്ങളില്‍ സീറോ മലബാര്‍ സഭാംഗ ങ്ങളുടെ സാന്നിധ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ജനസംഖ്യാശോഷണം കുടുംബങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകണമെന്നും സഭാംഗങ്ങള്‍ പൗരധര്‍മ്മത്തിന്റെ ഭാഗമായി പൊതുഭരണ രംഗത്തേക്കും രാഷ്ട്രീയത്തിലേക്കും സജീവമായി കടന്നുവരണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു. സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യസമ്മേളനം ജനുവരി 6 മുതല്‍ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചു നടന്നു. സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ (2026) ഉദ്ഘാടനം സിനഡില്‍ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു.

ക്രിസ്മസ് ദിനങ്ങളില്‍ ഭാരതത്തിലെ ക്രൈസ്തവദേവാലയങ്ങള്‍ക്കും പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്കും നേരെ നടന്ന അതിക്രമങ്ങളില്‍ സിനഡനന്തര സര്‍ക്കുലര്‍ വേദന പ്രകടിപ്പിച്ചു. നമ്മുടെ സ്‌നേഹത്തിന്റെ പ്രവൃത്തികളെ നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്‌കാരം വളരാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ മതേതര സംസ്‌കാരത്തെ ദുര്‍ബലമാക്കുന്നു.

കുരിശിലെ ബലിയിലൂടെ എല്ലാവരേയും തന്നിലേക്ക് ആകര്‍ഷിച്ച മിശിഹായുടെ സ്‌നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുന്നത്. എതിര്‍പ്പു കളും പീഡനങ്ങളും ഉണ്ടാകുമ്പോഴും ധൈര്യ പൂര്‍വം സുവിശേഷത്തിന്റെ സന്തോഷം ജീവി ക്കുന്ന എല്ലാ സഭാമക്കളേയും സഭ വാത്സല്യ ത്തോടെ പ്രോത്സാഹിപ്പിക്കുന്നു - സര്‍ക്കുലര്‍ വിശദീകരിച്ചിരിക്കുന്നു.

വിദേശരാജ്യങ്ങളിലേക്കുള്ള വീണ്ടുവിചാര മില്ലാത്ത കുടിയേറ്റം ചിലരെയെങ്കിലും വലിയ കടബാധ്യതകളിലേക്കും വിശ്വാസശോഷണ ത്തിലേക്കും നയിക്കുന്നുണ്ടെന്നു സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കുന്നു. തൊഴില്‍ തേടുന്നവര്‍ മാത്രമാകാതെ, തൊഴില്‍ ദാതാക്കളുമാകാനുള്ള സാധ്യത നാം മനസ്സിലാക്കണം.

ശാസ്ത്രീയമായി കൃഷി ചെയ്ത് അനേകര്‍ക്കു തൊഴില്‍ കൊടുക്കാന്‍ കഴിയും എന്നതിനു നമ്മുടെ രൂപതകളില്‍ അഭിനന്ദനാര്‍ഹങ്ങളായ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനകാല പ്രതിസന്ധികളെ മറികടക്കാന്‍ സമുദായ ശാക്തീകരണവര്‍ഷത്തിലെ കര്‍മ്മപദ്ധതികളെ ഗൗരവമായി ഏറ്റെടുക്കണം - സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org