സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

Published on

കോട്ടയം: സ്ത്രീകളില്‍ കണ്ട് വരുന്ന സ്തനാര്‍ബുദ രോഗ അവബോധത്തോടൊപ്പം പ്രാരംഭ ഘട്ടത്തില്‍ തന്നെ  ഇത്തരം സ്തനാര്‍ബുദ രോഗത്തെ കണ്ടെത്തി പ്രതിരോധിക്കുവാനും ചികിത്സ ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട്  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് സയന്‍സും കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് വനിത സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കമായി.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന്റെ ഉദ്ഘാടനം കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എകസിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്സി സ്റ്റീഫന്‍, ബിജി ജോസ്. മേരി ഫിലിപ്പ്, ലിജോ സാജു, ബിസ്സി ചാക്കോ, ആനി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാമ്പയിന്റെ ഭാഗമായി സ്തനാര്‍ബുദ അവബോധത്തോടൊപ്പം വിവിധ ഘട്ടങ്ങളായി സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗും നടത്തപ്പെടും.

logo
Sathyadeepam Online
www.sathyadeepam.org