CATplus

വത്തിക്കാന്‍ ക്വിസ്

Sathyadeepam

വി. പത്രോസിന്റെ കുഴി മാടത്തിനരികിലായി ആദ്യമായി വസതി പണിത പാപ്പ
– സിമാക്കൂസ് പാപ്പ (498-514)

ഇന്നു കാണുന്ന രീതിയില്‍ ബൃഹത്തായ വത്തിക്കാന്‍ കൊട്ടാരം പണിതത് ആരുടെ കാലത്ത്
– നിക്കോളാസ് മൂന്നാമന്‍ പാപ്പയുടെ കാലത്ത്

വത്തിക്കാനിലേക്കുള്ള രണ്ട് പ്രധാന കവാടങ്ങള്‍
– വി. അന്നയുടെ കവാടവും പിച്ചളകവാടവും

നൂറിലധികം സന്ദര്‍ശകരുള്ളപ്പോള്‍ പാപ്പ അവരെ സ്വീകരിക്കുന്ന മുറിയുടെ പേര്
– സാലാ ക്ലെമെന്തീന

വത്തിക്കാന്‍ കൊട്ടാരത്തിലേക്കുള്ള ഔദ്യോഗിക കവാടത്തിന്റെ പേര്
– പിച്ചള കവാടം (പൂര്‍ണ്ണമായും പിച്ചളകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍)

ഇന്നു കാണുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പണികഴിപ്പിച്ച വര്‍ഷം
– 1626

വത്തിക്കാന്‍ പൂന്തോട്ടത്തിന്റെ നിര്‍മാണം ആരംഭിച്ച പാപ്പ
-നിക്കോളാസ് മൂന്നാമന്‍

വത്തിക്കാന്‍ പൂന്തോട്ടത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടത്തിന്റെ പേര്
– ഫൊന്താന ദി പൗളോ ക്വിഡോ (പോള്‍ അഞ്ചാമന്‍ പാപ്പയുടെ സ്മരണയ്ക്കായി)

അരുളിക്കയുടെ രൂപത്തില്‍ വത്തിക്കാനില്‍ നിര്‍മ്മിച്ചിരിക്കുന്ന വെള്ളച്ചാട്ടം
-ഫൊന്താന ദെല്‍ സന്തീസിമോ സാകമെന്തോ

മൊസൈക് ചിത്രങ്ങളാല്‍ അലംകൃതമായ കസിനോ പൗളോ എന്ന ഇരട്ടക്കെട്ടിടം രൂപകല്‍പ്പന ചെയ്ത ലോകപ്രശസ്ത ശില്പി
– പിയെറോ ലിഗോരിയോ

വത്തിക്കാന്‍ ഗായകസംഘം ഏത് ഈണത്തിലുള്ള ഗാനങ്ങളാണ് ആലപിക്കുന്നത്
-ഗ്രിഗോറിയന്‍

വത്തിക്കാന്‍ ഗായകസംഘത്തിലെ സ്ഥിരാംഗങ്ങളുടെ എണ്ണം
-55

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു