CATplus

പരി. അമ്മയോടുള്ള സുകൃതജപങ്ങൾ

Sathyadeepam

>>> മറിയത്തിന്‍റെ വിമലഹൃദയമേ, ദൈവഹിതത്തിനു വിപരീതമായി ഒന്നും സംഭവിക്കാതിരിക്കാന്‍ എന്‍റെ ആത്മാവിനെ സഹായിക്കണമേ.

>>> എല്ലാ സ്വര്‍ഗീയകൃപകളുടെയും മദ്ധ്യസ്ഥേ, ഓ പരി. കന്യകയേ, എന്‍റെ ഹൃദയത്തിനുള്ളില്‍ വസിക്കേണമേ.

>>> എന്‍റെ അമ്മേ, എന്‍റെ ഹൃദയത്തെ നിന്‍റേതാക്കി രൂപാന്തരപ്പെടുത്തേണമേ.

>>> എന്‍റെ മറിയമേ, എന്‍റെ അമ്മേ, എന്‍റെ അഭയമേ, ഒരു ഏകാന്തമായ ഹൃദയം നേടിയെടുക്കാനുള്ള കൃപ തരേണമേ.

>>> എന്‍റെ മാതാവേ, ഞാന്‍ എന്നെത്തന്നെ ഉപേക്ഷിക്കുന്നു. എന്നെ നിനക്കു ഞാന്‍ സമര്‍പ്പിക്കുന്നു.

>>> ഓ മറിയമേ, പാപികളുടെ സങ്കേതമേ, കരുണ നിറഞ്ഞ മാതാവേ, ഏറ്റം വിവേകമതിയായ കന്യകയേ അവിടുത്തെ ദിവ്യപുത്രനായ ഈശോയോടു പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

>>> ജന്മപാപം ഇല്ലാതെ ജനിച്ച പരിശുദ്ധ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17