CATplus

നവംബറിൽ സുകൃതജപങ്ങൾ

Sathyadeepam

* ഓ കര്‍ത്താവേ, മരിച്ച വിശ്വാസികള്‍ക്ക് നിത്യവിശ്രമം നല്കേണമേ. അവരുടെമേല്‍ നിത്യവെളിച്ചം പ്രകാശിക്കട്ടെ. അവര്‍ സമാധാനത്തില്‍ വിശ്രമിക്കട്ടെ. (ഭാഗികദണ്ഡവിമോചനം)

* ഓ കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങള്‍ക്ക് നന്മ ചെയ്ത എല്ലാവര്‍ക്കും നിത്യജീവന്‍ പ്രതിഫലമായി നല്കാന്‍ അവിടന്ന് പ്രസാദിക്കേണമേ. ആമ്മേന്‍ (ഭാഗികദണ്ഡവിമോചനം)

* ക്രിസ്തുവിന്‍റെ കാല്‍വരിയിലെ മരണത്തിന്‍റെ യോഗ്യതയാല്‍ മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്കേണമേ.

* ദൈവമേ, ഈ ആത്മാവിനെ നഷ്ടപ്പെടുവാന്‍ അനുവദിക്കരുതേ.

* ഈശോയുടെ വളര്‍ത്തുപിതാവും ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഭര്‍ത്താവുമായ വിശുദ്ധ യൗസേപ്പുപിതാവേ, ഞങ്ങള്‍ക്കുവേണ്ടിയും ഇന്നേ ദിവസം മരിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണമേ.

* എന്‍റെ ഈശോയെ, നീ ഇടവിടാതെ കാഴ്ചവയ്ക്കുന്ന പൂജയെക്കുറിച്ച് ഈ പാവപ്പെട്ട ആത്മാക്കള്‍ നശിച്ചുപോവാതിരിപ്പാന്‍ ഇടയാക്കേണമേ.

* മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിച്ചവിശ്വാസികളുടെമേല്‍ കൃപയായിരിക്കേണമേ.

* ഈശോ മറിയം യൗസേപ്പേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, ശുദ്ധീകരണാത്മാക്കളെ രക്ഷിക്കേണമേ.

* നല്ല ഈശോയെ, ശുദ്ധീകരണസ്ഥലത്തില്‍ കിടക്കുന്ന എല്ലാ ആത്മാക്കളെയും നീ ആശ്വസിപ്പിക്കേണമേ.

* ഓ! എന്‍റെ ഈശോയെ, എന്‍റെ പാപങ്ങള്‍ ക്ഷമിക്കേണമേ. നരകാഗ്നിയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളേയും പ്രത്യേകിച്ച് അങ്ങയുടെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമായവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.

* ഈശോയെ, ശുദ്ധീകരണാത്മാക്കളുടെമേല്‍ ദയയായിരിക്കേണമേ.

* ഈശോമിശിഹായുടെ ദിവ്യഹൃദയമേ! ശുദ്ധീകരണാത്മാക്കളുടെമേല്‍ അലിവായിരിക്കേണമേ.

* പൊറുക്കേണമേ കര്‍ത്താവേ! പൊറുക്കേണമേ, കോപിച്ച് ശിക്ഷിക്കരുതേ.

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു