CATplus

ഒലിവും ഓശാനയും

Sathyadeepam

ഒലിവ് (Olive): പലസ്തീനായിലെ പ്രധാന വൃക്ഷം. ഒലിവുപഴങ്ങളും ഒലിവെണ്ണയും തരുന്നു. ഒലിവുശാഖകള്‍ സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും വിജയത്തിന്‍റെയും പ്രതീകം. ആദ്യകാലത്ത് ഒളിമ്പിക് മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ക്കു സമ്മാനമായി നല്കിയിരുന്നത് ഒലിവ് മരച്ചില്ലകളാണ്. വീടുകളില്‍ ഏറെക്കാലം ഇവ അഭിമാനപൂര്‍വ്വം സൂക്ഷിച്ചിരുന്നു. ഒലിവുമരത്തിന് ആയുസ്സേറും. 500-600 വര്‍ഷം വരെ നിലനില്‍ക്കുമത്രെ. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ബഹുമാന്യമാണ് ഒലിവ് മരവും എണ്ണയും (ന്യായാ. 9:9).

ഓശാന (Hosanna) = രക്ഷിച്ചാലും (save): ഹോഷിയാന എന്ന ഹീബ്രുപദത്തിന്‍റെ മലയാള രൂപം. ഒശ് ആനാ, എന്ന് സുറിയാനി രൂപം. ഹോസാനാ എന്ന് ഇംഗ്ലീഷില്‍. ജറുസലെമിലേക്കുള്ള യേശുവിന്‍റെ രാജകീയ പ്രവേശന സന്ദര്‍ഭത്തില്‍ ജനക്കൂട്ടം ഒലിവിന്‍ചില്ലകള്‍ കൈയിലേന്തി ആര്‍ത്തുവിളിച്ചത്. "ദാവീദിന്‍റെ പുത്രന് ഓശാന! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഓശാന!" എന്നായിരുന്നു. ഈ പരിഭാഷയുടെ പ്രത്യേകതകൊണ്ടാവാം മലയാളമാണ് ഇപ്പോഴുള്ളത്. ഓശാന പാടുക എന്നു പറയാറുണ്ടല്ലൊ. സങ്കീര്‍ത്തനം 118:26; മത്താ. 21:9-15; മര്‍ക്കോ. 11:9; യോഹ. 12:13

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു