1) കര്‍ത്താവിന്റെ കോപം ജനത്തിനു നേരെ ജ്വലിക്കാന്‍ കാരണം?
നിഷിദ്ധ വസ്തുക്കള്‍ ഇസ്രായേല്‍ജനം എടുത്തതുകൊണ്ട്
2) ജോഷ്വാ സാഷ്ടാംഗം വീണ് കര്‍ത്താവിനോട് പരാതിപ്പെട്ടത് എപ്പോള്‍?
ഇസ്രായേല്‍ക്കാര്‍ ആയി പട്ടണത്തില്‍നിന്ന് തോറ്റോടിയപ്പോള്‍
3) ഇസ്രായേല്‍ ജനത്തിന് ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കാത്തതിന്റെ കാരണം?
കര്‍ത്താവിന്റെ കല്പന ലംഘിച്ചതിനാല്‍
4) പ്രഭാതത്തില്‍ കര്‍ത്താവിന്റെ മുമ്പില്‍ ജനം എങ്ങനെ വരണം?
ഗോത്രം ഗോത്രമായി
5) നിഷിദ്ധ വസ്തുക്കളുമായി പിടിക്കപ്പെട്ടവനെ എന്ത് ചെയ്യണം?
സകല വസ്തുക്കളോടും കൂടെ അഗ്നിക്കിരയാക്കണം
6) ആഖാന്റെ ഗോത്രം ഏത്?
യൂദാ
7) ആയിപട്ടണത്തെ ആക്രമിക്കുവാന്‍ എത്ര പേരെയാണ് ജോഷ്വാ തെരഞ്ഞെടുക്കുന്നത്?
ധീരപരാക്രമികളായ മുപ്പതിനായിരംപേര്‍
8) ഇസ്രായേല്‍ക്കാര്‍ ആയിപട്ടണം ആക്രമിച്ചപ്പോള്‍ ജോഷ്വാ ചെയ്തത് എന്ത്?
ജോഷ്വാ കുന്തം നീട്ടിപ്പിടിച്ചിരുന്ന കരം പിന്‍വലിച്ചില്ല
9) ജോഷ്വാ ദൈവമായ കര്‍ത്താവിനുവേണ്ടി ബലിപീഠം നിര്‍മ്മിച്ചതെവിടെ?
എബാല്‍മലയില്‍
10) ജോഷ്വാ ജനത്തിന്റെ സാന്നിദ്ധ്യത്തില്‍ കല്ലില്‍ കൊത്തിവച്ചത് എന്ത്?
മോശ എഴുതിയ നിയമത്തിന്റെ ഒരു പകര്‍പ്പ്