Baladeepam

സ്വതന്ത്രഭാരതം, സ്വതന്ത്ര കന്യക

ഡോ. ചെറിയാന്‍ കുനിയന്തോടത്ത് CMI

സ്വതന്ത്രഭാരതമാഹ്‌ളാദത്തിന്‍

സമുദ്രമുള്ളിലൊതുക്കിയിതാ

സംഗീതത്തിന്നലകളില്‍മുങ്ങി

സമ്മോദത്തില്‍ മുഴുകുകയായ്...

എഴുപതുമഞ്ചുംവത്സരമല്ലേ,

തഴുകിയുണര്‍ത്തുന്നഖിലരെയും

അഭിമാനത്താല്‍ ഭാരതജനനിര

അഭിവൃദ്ധിക്കായ് നിലകൊള്‍വൂ!

ഓര്‍മ്മയില്‍ നിറയെ ഗാന്ധിജിയതുപോല്‍

കര്‍മോത്സുകനാം നെഹ്രുവുമായ്

ജീവിതഭാഗ്യം നല്കിയ ധന്യര്‍

ജീവിക്കുന്നു നിനവുകളില്‍...

അടിമത്തത്തില്‍നിന്നീഭാരത-

മുടയവനായ്‌ക്കൊടിനാട്ടുമ്പോള്‍

സ്വാതന്ത്ര്യത്തിന്‍ ത്രിവര്‍ണപതാക

പാതകള്‍തോറുമുയര്‍ത്തുകയായ്

പ്ലാറ്റിനമാണീജൂബിലിഭാരത

മാറ്ററിയിക്കും മധുവര്‍ഷം!

മംഗളമായിരമായിരമരുളാം

മോദം മലരുകള്‍ വിരിയിക്കാന്‍

സ്വര്‍ഗ്ഗാരോപണ സുന്ദരസുദിനം

സ്വതന്ത്രഭാരതജന്മദിനം!

സന്തോഷത്തിനുമാറ്റേറുന്നീ

സ്വര്‍ഗ്ഗമനോഹരതിരുനാളില്‍...

മര്‍ത്യനു തടവറ നല്കുന്നുലകില്‍

മൃത്യുവരുംവരെ പാപത്താല്‍

മൃത്യു പരാജയമേറ്റതു മാനവ

മാതാവിന്‍ കൃപ പൂക്കുകയില്‍...

അമലോദ്ഭവയാം കന്യക ജീവിത-

മതുലമനോഹരമാക്കുകയാല്‍

മരണം താനേ വഴി മാറുകയായ്,

മഹിതം ജീവിതമുണരുകയായ്!

സ്വര്‍ഗാരോപിതമാതാവിന്‍വര

സുന്ദരസുദിനം കൊണ്ടാടാം

ലോകം മുഴുവനുമാഹ്ലാദത്തിന്‍

നാകോത്സവമീ സുദിനത്തില്‍...

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം: