ദൈവത്തിന്റെ നിയോഗം തിരിച്ചറിയുന്നതാണ് ദൈവവിളി. അതിനു വിവേകവും ദൈവവിളിയില്‍ പുരോഗമിക്കാനുള്ള തന്റേടവും കഠിനാദ്ധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തിയും വേണം. നമ്മുടെ മുമ്പില്‍ കാലം അധികമില്ലെന്നുള്ള തിരിച്ചറിവാണു പ്രധാനം.
ഇറ്റലിയിലെ സിസിലിയിലാണ് വി. അഗാത്തോ ജനിച്ചത്. 20 വര്‍ഷം വിവാഹജീവിതം നയിച്ചതിനുശേഷമാണ് ഭൗതികസുഖങ്ങള്‍ ഉപേക്ഷിച്ച് സന്യാസിയാകുവാന്‍ റോമിലുള്ള ബെനഡിക്‌ടൈന്‍ സഭയില്‍ ചേര്‍ന്നത്. 678-ല്‍ മാര്‍പാപ്പയായിത്തീര്‍ന്ന അദ്ദേഹം വിനയാന്വിതനും സ്‌നേഹ സമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനസംഭവം ആറാം എക്യൂമെനിക്കല്‍ കൗണ്‍സില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചുകൂട്ടിയതാണ് (680-681).
ഈ സമ്മേളനത്തിനു മുന്നൊരുക്കമായി പാശ്ചാത്യനാടുകളില്‍ അങ്ങോളമിങ്ങോളം അദ്ദേഹം സിനഡുകള്‍ വിളിച്ചുചേര്‍ത്തു. ഇടയലേഖ നങ്ങള്‍വഴി അന്നു നിലവിലുണ്ടായിരുന്ന പാഷണ്ഡതകള്‍ക്കെതിരെ ആഞ്ഞടിച്ചു. "അഗാത്തോയല്ല, പത്രോസാണ് സംസാരിക്കുന്നതെന്ന് വിശ്വാസികള്‍ ഏറ്റുപറഞ്ഞു. പക്ഷേ, ആ സ്വരം മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ മുഴങ്ങിക്കേട്ടില്ല.
ദൈവത്തിന്റെ നിയോഗം തിരിച്ചറിയുന്നതാണ് ദൈവവിളി. അതിനു വിവേകവും ദൈവവിളിയില്‍ പുരോഗമിക്കാനുള്ള തന്റേടവും കഠിനാദ്ധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തിയും വേണം. നമ്മുടെ മുമ്പില്‍ കാലം അധികമില്ലെന്നുള്ള തിരിച്ചറിവാണു പ്രധാനം. മൂന്നുവര്‍ഷംകൊണ്ട് മഹത്തായ കാര്യങ്ങള്‍ ചെയ്ത് അത്ഭുതം സൃഷ്ടിക്കാന്‍ വി. അഗാത്തോയ്ക്കു സാധിച്ചത് അതുകൊണ്ടാണ്.