യോഹന്നാല്‍ 9 ല്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?
- 41 വാക്യങ്ങള്‍, രണ്ട് ശീര്‍ഷകങ്ങള്‍
റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്ത മാണ്. ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്‍മാരുടേയോ? ആര്? ആരോട് ആരെപ്പറ്റി ചോദിക്കുന്നു?
- ശിഷ്യന്‍മാര്‍, യേശുവിനോട്, ജന്മനാ അന്ധനായ ഒരുവനെപ്പറ്റി (9:2)
ജന്മനാ ഒരുവന്‍ അന്ധനായത് ആരുടെ പാപം നിമിത്തമാണെന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് യേശുവിന്റെ മറുപടി എന്ത്?
- ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരു ടേയോ പാപം നിമിത്തമല്ല പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് (9:3)
പകലായിരിക്കുവോളം എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് യേശു ശിഷ്യരോട് പറയുന്നത് ?
- 'എന്നെ അയച്ചവന്റെ പ്രവൃത്തികള്‍' പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു (9:4)
ആര്‍ക്കും ........... ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു?
- ജോലി ചെയ്യാന്‍ (9:4)
എന്തു പറഞ്ഞിട്ടാണ് യേശു നിലത്തുതുപ്പി, തുപ്പല്‍കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പൂശിയത്?
- ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് (9:5)
സീലോഹാ എന്ന വാക്കിനര്‍ത്ഥം?
- അയയ്ക്കപ്പെട്ടവന്‍ (9:7)
ഏത് കുളത്തില്‍ കഴുകിയപ്പോഴാണ് അന്ധന് കാഴ്ച ലഭിച്ചത്?
- സീലോഹ കുളത്തില്‍ (9:7)
ഇവന്‍ തന്നെയല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നവന്‍? ആരുടെ വാക്കുകള്‍?
- അയല്‍ക്കാരും, അന്ധനെ മുമ്പു യാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു (9:8)
എന്നാല്‍ 'ചിലര്‍' സുഖം പ്രാപിച്ച അന്ധനെ കണ്ടപ്പോള്‍ എന്തു പറഞ്ഞു?
- ചിലര്‍ പറഞ്ഞു ഇവന്‍ തന്നെ (9:9)
മറ്റു ചിലര്‍ എന്തു പറഞ്ഞു?
- അല്ലാ, ഇവന്‍ അവനെപ്പോലെ ഇരിക്കുന്നെന്നേയുള്ളൂ (9:9)
മറ്റുള്ളവരുടെ അഭിപ്രായം കേട്ടു, സുഖം പ്രാപിച്ച അന്ധന്‍ എന്തു പറഞ്ഞു?
- 'ഞാന്‍ തന്നെ' (9:9)
എന്നിട്ട് അവന്‍ എവിടെ എന്ന് സുഖമാക്കപ്പെട്ട അന്ധനോട് ചുറ്റുമുള്ളവര്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി എന്ത്?
- എനിക്കറിഞ്ഞുകൂടാ
സൗഖ്യമാക്കപ്പെട്ട അന്ധനെ ആരുടെ അടുത്തേക്കാണ് ചുറ്റുമുള്ളവര്‍ കൊണ്ടുപോയത്?
- ഫരിസേയരുടെ അടുത്തേക്ക് (9:13)
ഏത് ദിവസമാണ് യേശു ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകള്‍ തുറന്നുത്?
- ഒരു സാബത്ത് ദിവസം (9:14)
രണ്ടാമതും ആരാണ് സുഖമാക്കപ്പെട്ട അന്ധനോട് എങ്ങനെ കാഴ്ച ലഭിച്ചു എന്ന് അന്വേഷിച്ചത്?
- ഫരിസേയര്‍ (9:15)
അന്ധനെ സുഖപ്പെടുത്തിയവന്‍ ദൈവത്തില്‍ നിന്നുള്ളവന ല്ലെന്ന് ഫരിസേയര്‍ പ്രഖ്യാപിക്കാന്‍ കാരണം എന്ത്?
- എന്തെന്നാല്‍ അവന്‍ സാബത്ത് ആചരിക്കുന്നില്ല (9:16)
'യേശു' ദൈവത്തില്‍ നിന്നുള്ളവന്‍ അല്ലെന്ന് ഫരിസേയര്‍ പറഞ്ഞപ്പോള്‍ 'മറ്റുള്ളവര്‍' എന്ത് പറഞ്ഞു?
- പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും (9:16)
എന്തു പറഞ്ഞപ്പോഴാണ് ഫരിസേയരുടെ ഇടയില്‍ ഭിന്നതയുണ്ടായത്?
- പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ (9:16)
അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ. അവനെപ്പറ്റി നീ എന്തു പറയുന്നു എന്ന് ഫരിസേയര്‍ ചോദിച്ചപ്പോള്‍ അന്ധന്റെ മറുപടി എന്തായിരുന്നു?
- അവന്‍ പറഞ്ഞു, അവന്‍ (യേശു) ഒരു പ്രവാചകനാണ്.