LOGOS QUIZ

വി. യോഹന്നാൻ - Chap.8 [3of3]

Sathyadeepam
  • യഹൂദരുടെ പിതാവ് ആരെന്നാണ് യേശു അവരോട് പറയുന്നത്?

    - പിശാച് (8:44)

  • നിങ്ങള്‍ ആരില്‍ നിന്നുള്ളവരാണ്? നിങ്ങള്‍ ആരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് യേശു യഹൂദരെ കുറ്റപ്പെടുത്തുന്നത്?

    - നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു (8:44)

  • പിശാച് ആദിമുതല്‍ ആരെല്ലാമാണെന്നാണ് യേശു പറയുന്നത്?

    - ആദിമുതല്‍ കൊലപാതികയാണ്. അവന്‍ നുണയനും, നുണയുടെ പിതാവുമാണ് (8:44)

  • എന്താണ് പിശാച് സത്യത്തില്‍ നിലനിന്നിട്ടില്ലാത്തതിന് കാരണം?

    - എന്തെന്നാല്‍ അവനില്‍ സത്യമില്ല (8:44)

  • കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനസുരിച്ചു തന്നെയാണ് അവന്‍ സംസാരിക്കുന്നത് എന്ന് യേശു, പിശാചിനെപ്പറ്റി പറയാന്‍ കാരണം എന്ത്?

    - കാരണം അവന്‍ നുണയനും നുണയുടെ പിതാവുമാണ് (8:44)

  • യേശുവിനെ ആരും വിശ്വസിക്കാത്തതിന് കാരണമായി യേശു പറയുന്നതെന്ത്?

    - ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല (8:45)

  • യോഹ. 8:46 ല്‍ രണ്ട് ചോദ്യങ്ങള്‍ യേശു ചോദിക്കുന്നുണ്ട്. അവ എന്തെല്ലാം?

    - നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും. ഞാന്‍ സത്യം പറയുന്നതെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല? (8:46)

  • നിങ്ങള്‍ എന്തുകൊണ്ട് ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നില്ല എന്നാണ് യേശു പറയുന്നത്?

    - ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല (8:47)

  • യഹൂദര്‍ യേശുവിനെ എവിടുത്തുകാരന്‍ എന്നാണ് വിളിച്ചത്?

    - സമരിയാക്കാരനാണെന്ന് (8:48)

  • യേശുവില്‍ എന്തുണ്ടെന്നാണ് യഹൂദര്‍ ആരോപിക്കുന്നത്?

    - പിശാചുണ്ടെന്ന് (8:48)

  • പിശാചുണ്ടെന്ന് ആരോപിച്ചപ്പോള്‍ യേശുവിന്റെ മറുപടി എന്ത്?

    - എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനി ക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു (8:49)

  • ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും ........... ആയ ഒരുവനുണ്ട്.

    - വിധികര്‍ത്താവുമായ (8:50)

  • സത്യം സത്യമായി നിങ്ങളോട് പറയുന്നു ആരെങ്കിലും ........... പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല. പൂരിപ്പിക്കുക.

    - എന്റെ വചനം പാലിച്ചാല്‍ (8:51)

  • യഹൂദര്‍, യേശുവിനോട്, നിനക്ക് പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു എന്നു പറയാന്‍ കാരണം എന്ത്?

    - എന്റെ വചനം പാലിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല എന്ന് പറഞ്ഞതുകൊണ്ട് (8:51)

  • ആരെല്ലാം മരിച്ചു എന്നാണ് യഹൂദര്‍ യേശുവിനോട് സൂചിപ്പിക്കുന്നത്?

    - അബ്രാഹം മരിച്ചു, പ്രവാചകന്‍മാരും മരിച്ചു (8:52)

  • ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തേക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? ആര് ആരോട് ചോദിച്ചു?

    - യഹൂദര്‍ യേശുവിനോട് (8:53)

  • ഞാന്‍ എന്നെത്തന്നെ ........... എന്റെ മഹത്വത്തിനു വിലയില്ല. പൂരിപ്പിക്കുക.

    - മഹത്വപ്പെടുത്തിയാല്‍ (8:54)

  • തന്റെ പിതാവിനെ യഹൂദര്‍ എന്നു വിളിക്കുന്നു എന്നാണ് യേശു പറയുന്നത്?

    - ദൈവമെന്ന് വിളിക്കുന്നു (8:55)

  • ആരാണ് തന്നെ മഹത്വപ്പെടുത്തുന്നത് എന്നാണ് യേശു പറയുന്നത്?

    - നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത് (8:55)

  • ഞാനും നിങ്ങളെപ്പോലെ നുണയനാകും എന്ന് യേശു പറയുന്നത് ഏത് സാഹചര്യത്തിലാണ്?

    - നിങ്ങള്‍ (യഹൂദര്‍) അവിടുത്തെ അറിഞ്ഞിട്ടില്ല. ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോല നുണയനാകും (8:55)

  • ഞാന്‍ അവിടുത്തെ അറിയുകയും ........... പാലിക്കുകയും ചെയ്യുന്നു?

    - അവിടുത്തെ വചനം (8:55)

  • എന്തു പ്രതീക്ഷയില്‍ പിതാവായ അബ്രാഹം ആനന്ദിച്ചു എന്നാണ് യേശു പറയുന്നത്?

    - എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ (8:56)

  • യഹൂദര്‍ പറഞ്ഞു. നിനക്ക് ഇനിയും ........... എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? പൂരിപ്പിക്കുക.

    - 50 വയസ്സായിട്ടില്ല (8:57)

  • യഹൂദര്‍ എന്തിനാണ് യേശുവിനെ എറിയാന്‍ കല്ലുകളെടുത്തത്?

    - യേശു പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു അബ്രാഹത്തിനു മുമ്പ് ഞാന്‍ ഉണ്ട്. ഇങ്ങനെ പറഞ്ഞപ്പോള്‍ (8:58)

  • യേശുവിനെ എറിയാന്‍ കല്ലുകള്‍ എടുത്തപ്പോള്‍ യേശു എങ്ങോട്ടു പോയി?

    - യേശു അവരില്‍ നിന്ന് മറഞ്ഞ് ദേവാലയത്തില്‍ നിന്ന് പുറത്തു പോയി (8:59)

വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി (1701-1781) : മെയ് 11

വിശുദ്ധ ഫാ. ഡാമിയന്‍ (1840-1889) : മെയ് 10

ദേശീയ ചിഹ്‌നങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രം - ടി എം കൃഷ്ണ

തൊഴിലാളികളുടെ നീതിക്കായുള്ള നിലവിളി!

മാര്‍പാപ്പായുടെ പുസ്തകം പ്രസിദ്ധീകരിച്ചു