''ഞാന്‍ പോകുന്നു, നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നാല്‍ നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിട ത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല'' ആര് ആരോട് പറഞ്ഞു?
- യേശു ഫരിസേയരോട് പറഞ്ഞു (8:21)
ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവന്‍ പറയുന്നല്ലോ അവന്‍ ആത്മഹത്യ ചെയ്‌തേക്കുമോ? ആര് ആരെപ്പറ്റി പറയുന്നു?
- യഹൂദര്‍ യേശുവിനെക്കുറിച്ച് (8:22)
നിങ്ങള്‍ താഴെ നിന്നുള്ളവരാണ്, ഞാന്‍ മുകളില്‍ നിന്നുള്ള വനും. നിങ്ങള്‍ ........... ആണ് ഞാന്‍ ഈ ലോകത്തിന്റെതല്ല.
- നിങ്ങള്‍ ഈ ലോകത്തിന്റെതാണ് (8:23)
എന്തു വിശ്വസിക്കുന്നില്ലെങ്കിലാണ് നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്ന് യേശു പറയുന്നത്?
- ഞാന്‍, ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ (8:24)
യഹൂദരുടെ 'നീ ആരാണ്' എന്ന ചോദ്യത്തിന് യേശുവിന്റെ മറുപടി എന്തായിരുന്നു?
- ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതു തന്നെ (8:25)
''പിതാവിനെക്കുറിച്ചാണ് അവന്‍ ഞങ്ങളോടു സംസാരിച്ച തെന്ന് അവര്‍ മനസ്സിലാക്കിയില്ല'' എന്താണ് യേശു സംസാരിച്ചത്?
- എനിക്കു നിങ്ങളെക്കുറിച്ച് പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍ നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു. ഇതാണ് യേശുവിന്റെ വാക്കുകള്‍ (8:26)
ഞാന്‍, ഞാന്‍ തന്നെയാണ് നിങ്ങള്‍ എപ്പോള്‍ മനസിലാക്കും എന്നാണ് യേശു പറയുന്നത്?
- നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും (8:28)
എന്തു പറഞ്ഞപ്പോഴാണ് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചതായി യോഹ. 8:29-30 വരെയുള്ള വാക്യങ്ങളില്‍ കാണുന്നത്?
- എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു (8:29-30)
നിങ്ങള്‍ സത്യം അറിയുകയും, ........... നിങ്ങളെ സ്വതന്ത്രരാ ക്കുകയും ചെയ്യും.
- സത്യം (8:32)
''എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും'' എന്ന് യേശു പറഞ്ഞത് ആരോടാണ്?
- തന്നില്‍ വിശ്വസിച്ച യഹൂദരോട് (8:31)
ഞങ്ങള്‍ ആരുടെ സന്തതികളാണെന്നാണ് യഹൂദര്‍ യേശുവി നോട് പറഞ്ഞത്?
- അബ്രാഹത്തിന്റെ സന്തതികള്‍ (8:33)
ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടേയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു എന്തു പറഞ്ഞപ്പോളാണ് യഹൂദര്‍ യേശുവിനോട് ഇങ്ങനെ ചോദിച്ചത് ?
- നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞപ്പോള്‍ (8:32)
പാപം ചെയ്യുന്നവന്‍ എന്താണെന്നാണ് യേശു പറയുന്നത്?
- സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ് (8:34)
ആരാണ് എക്കാലവും ഭവനത്തില്‍ വസിക്കുന്നത്? ആര് വസിക്കുന്നില്ല?
- അടിമ എക്കാലവും ഭവനത്തില്‍ വസിക്കു ന്നില്ല, പുത്രനാകട്ടെ എക്കാലവും വസിക്കുന്നു (8:35)
ആര് നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും എന്നാണ് യേശു പറയുന്നത്?
- പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും. നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞപ്പോള്‍ (8:36)
നിങ്ങള്‍ അബ്രാഹത്തിന്റ സന്തതികളാണെന്ന് എനിക്കറിയാം എന്നിട്ടും നിങ്ങള്‍ എന്ത് ആലോചിക്കുന്നു? അതിനുള്ള കാരണം എന്ത്?
- നിങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാ ണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല (8:37)
എവിടെ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു എന്നാണ് യേശു പറയുന്നത്?
- എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (8:38)
''യേശു അവരോടു പറഞ്ഞു. നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞ എന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം അങ്ങനെ ചെയ്തിട്ടില്ല'' എന്തു പറഞ്ഞപ്പോഴാണ് യേശു ഇങ്ങനെ പറഞ്ഞത്? (8:40)
- അബ്രാഹമാണ് ഞങ്ങളുടെ പിതാവ് എന്ന് യഹൂദര്‍ പറഞ്ഞപ്പോള്‍ (8:39)
ഞങ്ങള്‍ ........... അല്ല. ഞങ്ങള്‍ക്ക് പിതാവ് ഒന്നേ ഉള്ളൂ - ദൈവം. യോഹ. 8:41 അനുസരിച്ച് പൂരിപ്പിക്കണം.
- ജാരസന്തതികളല്ല (8:41)
ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. എന്ന് യേശു യഹൂദരോട് പറയാന്‍ കാരണം?
- കാരണം ഞാന്‍ (യേശു) ദൈവത്തില്‍ നിന്നാണ് വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല. അവിടുന്ന് എന്നെ അയച്ചതാണ് (8:42)
ഞാന്‍ (യേശു) പറയുന്നത് എന്തുകൊണ്ട് നിങ്ങള്‍ ഗ്രഹിക്കുന്നില്ല എന്നാണ് യേശു പറയുന്നത്?
- എന്റെ (യേശുവിന്റെ) വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്ക് (യഹൂദര്‍ക്ക്) കഴിവില്ലാത്തതുകൊണ്ട് തന്നെ എന്നാണ് യേശു പറയുന്നത് (8:43)