ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം
Published on

1982 ജൂണ്‍ 19-ന്, വത്തിക്കാനില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയുള്ള സാന്താ മോനിക്ക കപ്പേളയില്‍ വച്ചാണ്, റോബര്‍ട്ട് പ്രെവോസ്റ്റ് പുരോഹിതനായി അഭിഷിക്തനായത്. ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സഭയെ നയിക്കുന്ന അന്നത്തെ നവവൈദികനു റോമന്‍ രൂപത പ്രത്യേകമായി ആശംസകള്‍ അറിയിച്ചു.

തിരുപ്പട്ടത്തിന് അഞ്ച് വര്‍ഷം മുമ്പ് അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം, 1981-ലാണ് നിത്യവ്രതം സ്വീകരിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള പാപ്പയുടെ പ്രതിബദ്ധത, തങ്ങള്‍ക്ക് പ്രചോദനാത്മകമാണെന്നു രൂപതയുടെ ആശംസാസന്ദേശത്തില്‍ പറയുന്നു.

logo
Sathyadeepam Online
www.sathyadeepam.org