

ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റും, റോമന്‍ രൂപതയുടെ പേപ്പല്‍ വികാരിയുമായിരുന്ന കര്‍ദിനാള്‍ കാമില്ലോ റൂയിനി, നിര്യാതനായി. 1991 മുതല്‍ 2007 വരെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായും 1991 മുതല്‍ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും, ലാറ്ററന്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983-ല്‍ ഒരു ഇറ്റാലിയന്‍ രൂപതയുടെ സഹായമെത്രാനായി നിയമതിനായ കാര്‍ഡിനല്‍ റുയിനി, 1991-ല്‍ റോം രൂപത യുടെ സഹായമെത്രാനായി എത്തി. 2008-ല്‍ ഔദ്യോഗിക പദവികളില്‍ നിന്നു വിരമിച്ച അദ്ദേഹത്തിന് 95 വയസ്സായിരുന്നു.