LOGOS QUIZ

വി. യോഹന്നാൻ - Chap.8 [1of3]

Sathyadeepam
  • യോഹന്നാന്‍ 8ല്‍ എത്ര വാക്യങ്ങളുണ്ട്? എത്ര ശീര്‍ഷകങ്ങളുണ്ട്?

    - വാക്യങ്ങൾ 59, ശീര്‍ഷകങ്ങള്‍ 6

  • അതിരാവിലെ യേശു വീണ്ടും ദേവാലയത്തിലേക്ക് വന്നത് എവിടെ നിന്നാണെന്നാണ് യോഹ 8:1 ല്‍ കാണുന്നത്?

    - ഒലിവു മലയില്‍ നിന്ന് (8:1)

  • ദേവാലയത്തില്‍ യേശു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആരെയാണ് നിയമജ്ഞരും ഫരിസേയരും കൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നിര്‍ത്തിയത്?

    - വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ (8:3)

  • യോഹ 8:5ന് സമാനമായ പഴയനിയമ ഭാഗം?

    - നിയമാവര്‍ത്തനം 22:22

  • വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവരെ എന്തു ചെയ്യണമെന്നാണ് മോശ നിയമത്തില്‍ കല്‍പ്പിച്ചിരിക്കുന്നത്?

    - കല്ലെറിയണമെന്ന് (8:5)

  • മോശയുടെ നിയമത്തില്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവരെ കല്ലെറിയണമെന്നാണ് പറഞ്ഞത് എന്നു പറഞ്ഞിട്ട് യേശുവിനോട് നിയമജ്ഞരും ഫരിസേയരും ചോദിച്ചത് എന്ത്?

    - നീ എന്തു പറയുന്നു (8:5)

  • നീ എന്തു പറയുന്നു എന്നു ചോദിച്ചതിനുള്ള കാരണം എന്ത്?

    - യേശുവില്‍ കുറ്റമാരോപിക്കാന്‍ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ട് ചോദിച്ചതാണിത് (8:6)

  • നീ എന്തു പറയുന്നു എന്ന് ചോദ്യം കേട്ട യേശു എന്തു ചെയ്തുകൊണ്ടിരുന്നു?

    - കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു (8:6)

  • നിയമജ്ഞരും ഫരിസേയരും ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ യേശു നിവര്‍ന്ന് എന്തു മറുപടി പറഞ്ഞു?

    - നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ (8:7)

  • പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ എന്നു പറ ഞ്ഞ് യേശു വീണ്ടും എന്തു ചെയ്തുകൊണ്ടിരുന്നു?

    - അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു (8:8)

  • യേശു 'വീണ്ടും' കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്ന പ്പോള്‍ എന്താണ് സംഭവിച്ചത്?

    - ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും ആ സ്ത്രീയും മാത്രം ശേഷിച്ചു (8:9)

  • എല്ലാവരും സ്ഥലം വിട്ടപ്പോള്‍ യേശു ആ സ്ത്രീയോട് എന്താണ് ചോദിച്ചത്?

    - സ്ത്രീയേ അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? (8:10)

  • ആരും ആ വ്യഭിചാരിയായ സ്ത്രീയെ വിധിച്ചില്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ യേശുവിന്റെ മറുപടി എന്ത്?

    - ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (8:11)

  • എട്ടാം അധ്യായത്തിലെ രണ്ടാമത്തെ ശീര്‍ഷകം എന്ത്?

    - യേശു ലോകത്തിന്റെ പ്രകാശം.

  • ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും .............. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. പൂരിപ്പിക്കുക.

    - അന്ധകാരത്തില്‍ നടക്കുകയില്ല (8:12)

  • നീ തന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. ആര് ആരോട് പറഞ്ഞു?

    - ഫരിസേയര്‍ യേശുവിനോട് (8:13)

  • യേശു പ്രതിവചിച്ചു ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം എന്താണ്?

    - കാരണം ഞാന്‍ എവിടെ നിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം (8:14)

  • എന്നാല്‍ ഞാന്‍ എവിടെ നിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ 'നിങ്ങള്‍' അറിയുന്നില്ല. 'നിങ്ങളുടെ' വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. ആരാണ് 'നിങ്ങള്‍'?

    - ഫരിസേയര്‍ (8:14-15)

  • ഞാന്‍ വിധിക്കുന്നുവെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്. കാരണമായി എന്താണ് യേശു പറയുന്നത്?

    - കാരണം ഞാന്‍ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട് (8:16)

  • രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു ........... ........... എഴുതിയിട്ടുണ്ടല്ലോ. പൂരിപ്പിക്കുക.

    - നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ (8:17)

  • എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്ഷ്യം നല്‍കുന്നു. വേറെ ആരാണ് തന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നതെന്നാണ് യേശു പറയുന്നത്?

    - എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നു (8:18)

  • യോഹ. 8:17 നു സമാനമായ പഴയനിയമവാക്യം ഏത്?

    - നിയമാവര്‍ത്തനം 17:6

  • നിന്റെ പിതാവ് എവിടെയാണ് എന്ന് ഫരിസേയര്‍ ചോദിച്ചപ്പോള്‍ എന്തായിരുന്നു യേശുവിന്റെ മറുപടി?

    - യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല, എന്നെ അറിഞ്ഞിരുന്നു വെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു (8:19)

  • ദേവാലയത്തില്‍ ഭണ്ഡാരസ്ഥലത്ത് പഠിപ്പിച്ചുകൊണ്ടിരുന്ന പ്പോള്‍ ആരും യേശുവിനെ പിടിച്ചില്ല കാരണം എന്ത്?

    - കാരണം അവന്റെ സമയം ഇനിയും വന്നു ചേര്‍ന്നിട്ടില്ലായിരുന്നു (8:20)

വിശുദ്ധ ജോണ്‍ ബിവെര്‍ളി (721) : മെയ് 7

സ്നേഹത്തിന്റെ ആദിമൊഴി

തിരഞ്ഞെടുപ്പ് ഫലം : സർക്കാരിൻ്റെ മദ്യ നയത്തിന് ഏറ്റ തിരിച്ചടി

വിശുദ്ധ ഡോമിനിക് സാവിയോ (1842-1857) : മെയ് 6

വചനമനസ്‌കാരം: No.215