മാർ‍പാപ്പ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ടെലിഫോണിൽ‍ സംസാരിച്ചു

The Pope spoke with Russian President Putin over the telephone.
Published on: 

ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ‍ നിന്നു ലിയോ പതിനാലാമന്‍ പാപ്പായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ‍ പുടിനും ടെലിഫോണിൽ‍ സംസാരിച്ചു. റഷ്യന്‍ അധിനിവേശത്തിലുള്ള ഉക്രെയ്നിലെ ഖെർ‍സണ്‍ മേഖലയിലെ ഒലേഷ്‌കി എന്ന നഗരത്തെക്കുറിച്ച് മാർ‍പാപ്പ ആശങ്ക പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പിൽ‍ വെളിപ്പെടുത്തി. കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഇവിടത്തെ തുടർ‍ച്ചയായ ആക്രമണങ്ങൾ‍ കാരണം 1,700 ആളുകൾ‍ ആരുമില്ലാത്ത അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.

ക്രെംലിനും ഈ സംഭാഷണ വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലെ പൊതുവായ ആത്മീയ-ധാർ‍മ്മിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കുന്നതിലും ‘റഷ്യന്‍-വത്തിക്കാന്‍ സഹകരണത്തിന്റെ പ്രാധാന്യം’ പുടിന്‍ വ്യക്തമാക്കിയതായി അതിൽ‍ പറയുന്നു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യവസ്തുക്കളുടെ വിതരണം സംഘടിപ്പിക്കു ന്നതിനും ആവശ്യമായ സാഹചര്യ ങ്ങൾ‍ സൃഷ്ടിക്കാന്‍ വത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പുടിന്‍ പിന്തുണച്ചതായും റഷ്യന്‍ പ്രസ്താവനയിൽ‍ പറയുന്നു. സംഭാഷണം ‘ക്രിയാത്മകവും പരസ്പര ബഹുമാനത്തോടെയുള്ളതുമാണ്’ എന്നും ക്രെംലിന്‍ വിശേഷിപ്പിച്ചു.

പുടിനുമായുള്ള ഫോണ്‍ വിളിക്കു തുടക്കമിട്ടത് ലിയോ മാർ‍പാപ്പയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർ‍ദിനാൾ‍ പിയട്രോ പരോളിന്‍ മാധ്യമപ്രവർ‍ത്തകരോട് പറഞ്ഞു. മാർ‍പാപ്പയുടെ അഭ്യർ‍ത്ഥന മാനിച്ച് മാനുഷിക നടപടികൾ‍ നടപ്പിലാക്കാന്‍ പുടിന്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്ന തായി പരോളിൻ പറഞ്ഞു. കോൾ സ്വീകരിക്കാൻ പുടിന്‍ കാണിച്ച സന്നദ്ധത ഒരു നല്ല സൂചനയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

ലിയോ പതിനാലാമന്‍ ഇതിനു മുമ്പ് 2025 ജൂണ്‍ 4-നും പുടിനുമായി ടെലിഫോണിൽ‍ സംസാരി ച്ചിരുന്നു. പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പുടിന്‍ വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസ് മൂന്ന് തവണ സന്ദർ‍ശിച്ചിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org