ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം റോമിൽ‍

Jesus Youth International Gathering in Rome
Published on: 

കേരളത്തിൽ‍ തുടക്കമിട്ട്, ആഗോളതലത്തിൽ‍ പടർ‍ന്നു പന്തലിച്ച കത്തോലിക്കാ യുവജന പ്രസ്ഥാനമായ ‘ജീസസ് യൂത്ത്’, സ്ഥാപിക്കപ്പെട്ടതിന്റെ 40-ാം വാർ‍ഷികവും പൊന്തിഫിക്കൽ‍ അംഗീകാരത്തിന്റെ 10-ാം വാർ‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി റോമിൽ‍ സമ്മേളിച്ചു. ‘ഗോ കോൺഫറൻസ് 2026’ എന്നു പേരിട്ടിരിക്കുന്ന സംഗമത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പായുമായും അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. 2026 ഒക്ടോബർ‍ 20 മുതൽ‍ 25 വരെ നടന്ന സമ്മേളനത്തിൽ‍, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ‍ നിന്നുമായി, യുവജനങ്ങൾ, കർ‍ദിനാളുമാർ‍, മെത്രാന്മാർ‍, വൈദികർ‍, സഭാ നേതാക്കൾ എന്നിവർ‍ പങ്കെടുത്തു.

കേരളത്തിലെ ചെറിയ പ്രാർ‍ത്ഥനാ കൂട്ടായ്മകളിൽ‍ നിന്ന് ആരംഭിച്ച ജീസസ് യൂത്ത് ഇന്നു വിപുലമായ ശൃംഖലയായി വളർ‍ന്നു കഴിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ‍ മധ്യപൂർ‍വ്വേഷ്യ, യൂറോപ്പ്, തെക്കുകിഴക്കൾ ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്ക ഉൾപ്പെടെ അമ്പതിലധികം രാജ്യങ്ങ ളിലേക്ക് ജീസസ് യൂത്തിന്റെ പ്രവർ‍ത്തനങ്ങൾ വ്യാപിച്ചു. 2016-ൽ‍ വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.

ജീസസ് യൂത്തിലൂടെ രംഗത്തെത്തിയ ആയിരക്കണക്കിന് യുവജനങ്ങൾ വിവിധ മിഷനറി ദൗത്യങ്ങളിലൂടെയും സഭാസേവനങ്ങളിലൂടെയും സഭയുടെ വിവിധ മേഖലകളിൽ‍ ശുശ്രൂഷ ചെയ്യുന്നു. ദൈവവിളി തിരിച്ചറിഞ്ഞ് വൈദിക-സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച നിരവധി സമർ‍പ്പിതരും ഇന്ന് ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org