വിശപ്പ് കുറ്റകൃത്യമെന്നു മാർ‍പാപ്പ

Pope calls hunger a crime
Published on: 

ആവശ്യത്തിന് ഭക്ഷണം ലഭിക്കുക എന്നത് അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമാണെന്ന് ലിയോ പതിനാലാമൻ മാർ‍പാപ്പ വ്യക്തമാക്കി. ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സന്ദേശത്തിൽ‍, ‘ഏതെങ്കിലും വ്യക്തിയിലേക്ക് അപ്പം എത്തുന്നത് തടയുന്നതോ അല്ലെങ്കിൽ‍ അത് ഉൽ‍പ്പാദിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നശിപ്പിക്കുന്നതോ മനുഷ്യന്റെ അന്തസ്സിനെ തിരെയുള്ള ഒരു ഭയാനകമായ അക്രമമാണ്,’ എന്ന് അദ്ദേഹം എഴുതി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയുടെ ഡയറക്ടർ‍ ജനറലായ ക്യു ഡോങ്യുവിനാണ് പാപ്പ സന്ദേശം അയച്ചത്.

‘വിശപ്പിനെ വെറുമൊരു സ്ഥിതിവിവരക്കണക്കിലെ വ്യതിയാനമായി കാണാൻ കഴിയില്ല, കാരണം രാഷ്ട്രീയ ഇച്ഛാശക്തിയുടെയും കൂട്ടായ കാരുണ്യത്തിന്റെയും അഭാവമാണ് ഇതിന് പ്രധാന കാരണം,’ പാപ്പ പറഞ്ഞു.

ഭക്ഷ്യ കൃഷി സംഘടനയുടെ 2025-ലെ വാർ‍ഷിക റിപ്പോർ‍ട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 645 ദശലക്ഷം ആളുകൾ വിശപ്പ് അനുഭവിച്ചിട്ടുണ്ട്, ഇതിൽ‍ ഭൂരിഭാഗവും ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ പ്രദേശങ്ങളിലാണ്. ഇതേ റിപ്പോർ‍ട്ട് അനുസരിച്ച്, 35.5 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. ഭക്ഷണക്ഷാമം ഒരിക്കലും ‘യുദ്ധായുധമായി ഉപയോഗിക്കരുത്’ എന്ന് പറഞ്ഞ പാപ്പ, സാങ്കേതികവിദ്യ എല്ലാവർ‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ഒരു ‘പുതിയ ആഗോള ഭക്ഷണക്രമത്തിനായി’ പ്രവർ‍ത്തിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രോത്സാഹിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org