ഗലീലിക്കടലിന്റെ മറ്റൊരു പേര്?
- തിബേരിയാസ് (6:1)
ഗലീലികടലിന്റെ മറുകരയിലേക്ക് പോയ് യേശുവിനെ വലിയ ഒരു ജനക്കൂട്ടം അനുഗമിക്കാന്‍ കാരണം?
- രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു (6:2)
ഗലീലിക്കടലിന്റെ മറുകരയില്‍ യേശു എവിടെ ഇരുന്നു? ആരോടൊപ്പം ഇരുന്നു എന്നാണ് യോഹ. 6:3 ല്‍ പറയുന്നത്?
- യേശു മലയിലേക്ക് കയറി ശിഷ്യന്‍മാരോടുകൂടെ അവിടെയിരുന്നു (6:3)
യഹൂദരുടെ ഏത് തിരുനാള്‍ അടുത്തതിനെക്കുറിച്ചാണ് യോഹ. 6.4 ല്‍ പറയുന്നത്?
- പെസഹാത്തിരുന്നാള്‍ (6:4)
യേശു കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ആര് തന്റെ അടുത്തേക്കു വരുന്നതു കണ്ടു എന്നാണ് യോഹ. 6:5 ല്‍ പറയുന്നത്?
- ഒരു വലിയ ജനതതി (6:5)
ഏത് ശിഷ്യനോടാണ് ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അപ്പം വാങ്ങുന്ന കാര്യം യേശു അന്വേഷിച്ചത്?
- പീലിപ്പോസിനോട് (6:5)
എന്തിനാണ് പീലിപ്പോസിനോട് ഭക്ഷണത്തിന്റെ കാര്യം യേശു ചോദിച്ചത്?
- അവനെ പരീക്ഷിക്കാന്‍ വേണ്ടി (6:6)
ഭക്ഷണം കൊടുക്കാന്‍ എന്തു ചെയ്യണമെന്ന് നേരത്തെ മനസ്സില്‍ കരുതിയിരുന്ന യേശുവിനോട് പീലിപ്പോസിന്റെ മറുപടി എന്തായിരുന്നു?
- ഓരോരുത്തര്‍ക്കും അല്‍പംവീതം കൊടുക്കുവാന്‍ 200 ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല (6:7)
ഒരു കുട്ടിയുടെ കൈയില്‍ 5 ബാര്‍ലിയപ്പവും 2 മീനും ഉണ്ടെന്ന് ആരാണ് യേശുവിനെ അറിയിച്ചത്?
- ശിമയോന്‍ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് (6:7)
എന്നാല്‍ ഇത്രയും പേര്‍ക്ക് അതെന്തുണ്ട് ? അത് എന്ത്? ആരുടെ വാക്കുകള്‍?
- അഞ്ചപ്പവും രണ്ടു മീനും. അന്ത്രയോസിന്റെ വാക്കുകള്‍ (6:8)
അഞ്ചപ്പവും രണ്ടുമീനും ഉണ്ടെന്നു കേട്ട യേശു എന്തു പറ ഞ്ഞു?
- ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍ (6:10)
എത്രത്തോളം പുരുഷന്‍മാര്‍ അവിടെയുണ്ടായിരുന്നു?
- അയ്യായിരത്തോളം (6:10)
എന്തു ചെയ്ത ശേഷമാണ് യേശു അപ്പം വിതരണം ചെയ്തത്?
- അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്തിട്ട് (6:11)
എല്ലാവരും ഭക്ഷിച്ച് തൃപ്തരായപ്പോള്‍ എന്താണ് യേശു പറഞ്ഞത്?
- ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍ (6:12)
'അഞ്ച്' ബാര്‍ലിയപ്പത്തില്‍ നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനു ശേഷം മിച്ചം വന്ന കഷണങ്ങള്‍ എത്ര കുട്ട നിറയെ ഉണ്ടായിരുന്നു?
- 12 കുട്ട നിറയെ (6:13)
അപ്പം വര്‍ദ്ധിപ്പിച്ച് അദ്ഭുതം കണ്ട ജനങ്ങള്‍ എന്തു പറഞ്ഞു?
- ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ് (6:14)
അപ്പം വര്‍ദ്ധിപ്പിച്ച ശേഷം യേശുവിനെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു എന്തു ചെയ്തു?
- യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്‍മാറി (6:15)
യോഹന്നാന്‍ 6-ാം അധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട് ?
- നാല് ശീര്‍ഷകങ്ങള്‍
യേശുവില്ലാതെ ശിഷ്യന്‍മാര്‍ മാത്രമായി വള്ളത്തില്‍ കയറി എങ്ങോട്ടാണ്?
- കഫര്‍ണാമിലേക്കു പുറപ്പെട്ടു (6:17)
കടല്‍ ക്ഷോഭിക്കാന്‍ കാരണം എന്ത്?
- ശക്തിയായ കാറ്റടിച്ചിരുന്നതുകൊണ്ട് (6:18)