

ആലപ്പുഴ: ആലപ്പുഴ രൂപത കെ എൽ സി ഡബ്ല്യൂ ആനിമസ്ക്രിൻ അനുസ്മരണ ദിനം സൗദി ആരോഗ്യമാതാ ദൈവാലയ പാരിഷ്ഹാളിൽ നടന്നു. രൂപത പ്രസിഡന്റ് സോഫി രാജു അധ്യക്ഷയായിരുന്നു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോയ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി എം എൽ എ മുഹമ്മദ് ഷിയാസ്, കേരള ഫിഷർ മെൻ വെൽഫയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് പി ആർ കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു.
ഡയറക്ടർ സിസ്റ്റർ. അമ്പി ലിയോൺ, ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കൗൺ സിലർ നിഷാ ജോസഫ്, കെ എൽ സി എ സ്റ്റേറ്റ് സെക്രട്ടറി ജയൻ കുന്നേൽ, കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് പ്രസിഡന്റ് റാണി പ്രദീപ്, കെ സി വൈ എം രൂപത പ്രസിഡന്റ് എൽ റോയി പി. ജെ., ഫാ. തോബിയാസ് തെക്കേപാലക്കൽ, അനിതാ നിക്സൺ, രെജി ജെ ബോസ്കോ, മേരി ഗീത ലിയോൺ, സവിത എന്നിവർ പ്രസംഗിച്ചു. വാർഷിക റിപ്പോർട്ടും വാർഷ പദ്ധതിയും അവതരിപ്പിച്ചു. വനിതകളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.