വി. യോഹന്നാന്‍ 5-ാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?
- 47 വാക്യങ്ങള്‍, 3 ശീര്‍ഷകങ്ങള്‍
യേശു എന്തിനാണ് ജറുസലേമിലേക്ക് പോയതായി യോഹ. 5:1 ല്‍ പറയുന്നത്?
- യഹൂദരുടെ ഒരു തിരുനാളിന് (5:1)
'ഇതിനുശേഷം' യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്ക് പോയി. ഏതിനു ശേഷം ?
- യേശു യൂദയായില്‍ നിന്നു ഗലീലിയിലേക്ക് വന്നപ്പോള്‍ പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമായ 'രാജസേവകന്റെ മകനെ സുഖപ്പെടുത്തിയതിന് ശേഷം'
ബേത്‌സഥാ ഏത് ഭാഷയിലെ പേരാണ്?
- ഹെബ്രായ ഭാഷ (5:2)
എവിടെയാണ് ബേത്‌സഥാ?
- ജറുസലെമില്‍ അജകവാടത്തിനടുത്ത് (5:2)
ബേത്‌സഥാ കുളത്തിന് എത്ര മണ്ഡപങ്ങള്‍ ഉണ്ട്?
- അഞ്ച് മണ്ഡപങ്ങള്‍ (5:2)
ബേത്‌സഥാ കുളത്തില്‍ കിടന്നിരുന്ന രോഗികള്‍ ആരെല്ലാ മായിരുന്നു?
- കുരുടര്‍, മുടന്തര്‍, തളര്‍വാതക്കാര്‍ (5:3)
യേശു സുഖപ്പെടുത്തിയ തളര്‍വാതരോഗിക്ക് രോഗം പിടിപെട്ടിട്ട് എത്ര വര്‍ഷമായിരുന്നു?
- 38 വര്‍ഷം (5:5)
വളരെനാളായി കിടപ്പിലാണെന്നറിഞ്ഞ തളര്‍വാതരോഗിയോട് യേശു എന്താണ് ചോദിച്ചത്?
- സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? (5:6)
''കര്‍ത്താവേ വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറ ക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും'' ആര് ആരോട് പറഞ്ഞു?
- തളര്‍വാത രോഗി യേശുവിനോട് (5:6)
ഏത് ദിവസമാണ് യേശു തളര്‍വാതരോഗിയെ സുഖപ്പെടു ത്തിയത്?
- സാബത്ത് ദിവസം (5:9)
''എഴുന്നേറ്റ് കിടക്കയെടുത്തു നടക്കുക'' അധ്യായം, വാക്യം?
- യോഹ. 5:8
സാബത്താകയാല്‍ എന്ത് നിഷിദ്ധമാണെന്നാണ് യഹൂദര്‍ സുഖം പ്രാപിച്ച മനുഷ്യനോടു പറഞ്ഞത്?
- കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ് (5:10)
യഹൂദര്‍ സുഖം പ്രാപിച്ച മനുഷ്യനോട് കിടക്ക ചുമക്കുന്നത് നിഷിദ്ധമാണെന്നു പറഞ്ഞപ്പോള്‍ ആ മനുഷ്യന്റെ മറുപടി എന്തായിരുന്നു?
- ''എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്നു എന്നോടു പറഞ്ഞു'' (5:11)
യോഹന്നാന്‍ 5:12 ല്‍ യഹൂദര്‍, സുഖം പ്രാപിച്ചവനോട് നിന്റെ കിടക്കയുമെടുത്ത് നടക്കുക എന്നു പറഞ്ഞവന്‍ ആരാണ് എന്നു ചോദിച്ചപ്പോള്‍ അയാളുടെ മറുപടി എന്തായിരുന്നു?
- ജനക്കൂട്ടത്തില്‍ യേശു മറഞ്ഞു കഴിഞ്ഞതിനാല്‍ അവന്‍ ആരാണെന്ന് സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല
''ഇതാ നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്'' ആര് ആരോട് എപ്പോള്‍ പറഞ്ഞു?
- യേശുവിന്റെ വാക്കുകള്‍, ബേത്‌സഥായില്‍ സുഖം പ്രാപിച്ച രോഗിയോട് പിന്നീടൊരിക്കല്‍ യേശു ദേവാലയത്തില്‍ വച്ച് സുഖം പ്രാപിച്ചവനെ കണ്ടപ്പോള്‍ പറഞ്ഞത് (5:14)
യേശുവാണ് തന്നെ സുഖപ്പെടുത്തിയെന്ന് ആരാണ് യഹൂദരെ അറിയിച്ചതായി യോഹ. 5:15 ല്‍ പറയുന്നത്?
- സൗഖ്യം പ്രാപിച്ചവന്‍
........... പ്രവര്‍ത്തിച്ചതിനാല്‍ യഹൂദർ യേശുവിനെ ദ്വേഷിച്ചു?
- സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ (5:16)
എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്, ഞാനും പ്രവര്‍ത്തിക്കുന്നു. ആര് ആരോട് പറഞ്ഞു?
- യേശു യഹൂദരോട് പറഞ്ഞു (5:17)
ഏതു പ്രവര്‍ത്തി മൂലമാണ് യഹൂദര്‍ യേശുവിനെ വധിക്കാന്‍ കൂടുതലായി പരിശ്രമിച്ചത്?
- കാരണം അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല, തന്നെത്തന്നെ ദൈവ പുത്രനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നും വിളിക്കുകയും ചെയ്തു (5:18)
യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തില്‍ 'സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു' എന്നു പറഞ്ഞുകൊണ്ട് യേശുപറയുന്ന ഏത്ര വാക്യങ്ങള്‍ ഉണ്ട്? ഏവ?
- അധ്യായം 5-ല്‍ 3 വാക്യങ്ങള്‍ ഉണ്ട്. 5:19, 5:24, 5:25.